പരിയാരം: അഡ്മിനിസ്ട്രേറ്റര്‍ക്ക് തുടരാമെന്ന് ഹൈക്കോടതി
കൊച്ചി: പരിയാരം സഹകരണ മെഡിക്കല്‍ കോളജ് പിരിച്ചു വിട്ട സര്‍ക്കാര്‍ നടപടിക്കെതിരെ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു. നിലവിലുള്ള അഡ്മിനിസ്ട്രേറ്റര്‍ക്ക് ഭരണം തുടരാമെന്ന് കോടതി നിര്‍ദ്ദേശിച്ചു.
മുന്‍മന്ത്രി എം.വി.രാഘവനാണ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. അഡിമിനിസ്ട്രേറ്റര്‍ ഭരണം സ്റേ ചെയ്യണമെന്ന ഹര്‍ജിക്കാരന്റെ ആവശ്യം ഹൈക്കോടതി അനുവദിച്ചില്ല.
ഒരാഴ്ചയ്ക്കുള്ളില്‍ എതിര്‍ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ഹൈക്കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഹര്‍ജി അടുത്തയാഴ്ച വീണ്ടും പരിഗണിക്കും.
പരിയാരം മെഡിക്കല്‍ കോളജ് ഭരണസമിതിക്ക് ക്വാറമില്ലെന്ന് കാരണം കാണിച്ചാണ് സര്‍ക്കാര്‍ പിരിച്ചുവിട്ടത്. എന്നാല്‍ പ്രാഥമിക സഹകരണ സംഘമായി പ്രവര്‍ത്തിക്കുന്ന കോളജിന് ഇപ്പോഴും ആവശ്യമായ ക്വാറമുണ്ടെന്ന് രാഘവന്‍ ഹര്‍ജിയില്‍ പറയുന്നു.












Click it and Unblock the Notifications