വ്യാജസിഡി റിയാനില്‍ നിര്‍മിച്ചതിന് തെളിവുണ്ട്: ഋഷിരാജ്
കൊച്ചി: തിരുവനന്തപുരത്തെ വെല്‍ഗേറ്റ് വിഡിയോസ് എന്ന സ്ഥാപനത്തില്‍ നിന്നും പിടിച്ചെടുത്ത വ്യാജ സിഡികള്‍ കൊച്ചിയിലെ റിയാന്‍ സ്റുഡിയോയില്‍ നിര്‍മിച്ചതാണെന്നതിന് തെളിവുകളുണ്ടെന്ന് ഐജി ഋഷിരാജ് സിംഗ് ഹൈക്കോടതിയെ അറിയിച്ചു.
ഹൈക്കോടതി ആവശ്യപ്പെട്ട പ്രകാരം നല്‍കിയ സത്യവാങ്മൂലത്തിലാണ് ഋഷിരാജ് സിംഗ് ഇക്കാര്യം വ്യക്തമാക്കിയത്. റിയാന്‍ സ്റുഡിയോയില്‍ നടത്തിയ റെയ്ഡിനെതിരെ സ്റുഡിയോ ഉടമ അനിതാ തച്ചങ്കരി നല്‍കിയ ഹര്‍ജിയിലാണ് ഋഷിരാജ് സിംഗ് സത്യവാങ്മൂലം നല്‍കിയത്.
നിരവധി സാക്ഷികളെ ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് തെളിവുകള്‍ കിട്ടിയതെന്നും ഈ തെളിവുകളുടെ അടിസ്ഥാനത്തിലാണ് താന്‍ റിയാന്‍ സ്റുഡിയോയില്‍ റെയ്ഡിന് എത്തിയതെന്നും ഋഷിരാജ് സിംഗ് വ്യക്തമാക്കി.
എന്നാല്‍ ആന്റി പൈറസി നോഡല്‍ ഓഫീസര്‍ പദവിയില്‍ നിന്നും തന്നെ മാറ്റി നിര്‍ത്തിയത് കാരണം അന്വേഷണം തടസപ്പെട്ടു. റിയാന്‍ സ്റുഡിയോയില്‍ നിന്ന് വ്യാജ സിഡികള്‍ വെല്‍ഗേറ്റില്‍ എത്തിയതിനെ കുറിച്ച് നോഡല്‍ ഓഫീസര്‍ പദവി തിരികെ കിട്ടിയതിന് ശേഷം അന്വേഷണം തുടരുകയാണെന്നും കുടുതല്‍ തെളിവുകള്‍ ശേഖരിച്ച് വരികയാണെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.












Click it and Unblock the Notifications