കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചെന്നൈ-കോയമ്പത്തൂര്‍ എക്സ്പ്രസ് മംഗലാപുരത്തേയ്ക്ക് നീട്ടി

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: ചെന്നൈ എഗ്മോര്‍- കോയമ്പത്തൂര്‍ എക്സ്പ്രസ് ട്രെയിന്‍ (നമ്പര്‍-6607/6608) മംഗലാപുരം വരെ ദീര്‍ഘിപ്പിക്കുമെന്നും ആ ദിവസം മുതല്‍ ലിങ്ക് എക്സ്പ്രസ് (നമ്പര്‍ 6867/6868) ട്രെയിന്‍ നിര്‍ത്താലാക്കുമെന്നും റയില്‍വെ ഔദ്യോഗിക കുറിപ്പില്‍ അറിയിച്ചു.

ചെന്നൈ- കോയമ്പത്തൂര്‍ എക്സ്പ്രസിന്റെ മംഗലാപുരത്തേയ്ക്കുള്ള ആദ്യയാത്ര ജനുവദി മൂന്ന് ബുധനാഴ്ച പുതുച്ചേരി(പോണ്ടിച്ചേരി) മുഖ്യമന്ത്രി എന്‍. രംഗസ്വാമി മാഹി സ്റേഷനില്‍ ഉദ്ഘാടനം ചെയ്യും.

ഈ ട്രെയിനിന്റെ യാത്രാ ദൂരം മംഗലാപുരം വരെയാവുന്നതോടെ മലബാര്‍ മേഖലയിലെ ജനങ്ങള്‍ക്ക് എയര്‍കണ്ടീഷന്‍ ബോഗികളിലും സ്ലീപ്പറുകളിലും മംഗലാപുരം മുതല്‍ ചെന്നൈ വരെ നേരിട്ട് സഞ്ചരിക്കാന്‍ കഴിയും.

ഇപ്പോള്‍ ഈ റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന ലിങ്ക് എക്സ്പ്രസിനേക്കാളെറെ സൗകര്യങ്ങളോടെയാണ് ചെന്നൈ-കോയമ്പത്തൂര്‍ എക്സ്പ്രസ് സര്‍വ്വീസ് നടത്തുക.

ഇതില്‍ ഒന്‍പത് ജനറല്‍ സെക്കന്റ് ക്ലാസ് കോച്ചുകള്‍ക്കൊപ്പം പത്ത് സ്ലീപ്പര്‍ ക്ലാസ് കോച്ചുകളും ആറ് ജനറല്‍ സെക്കന്റ് ക്ലാസ് കോച്ചുകളും മൂന്ന് എയര്‍കണ്ടീഷന്‍ ചെയ്ത കോച്ചുകളും ഉണ്ടാകുമെന്നും റയില്‍വെ വൃത്തങ്ങള്‍ അറിയിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X