ആസ്ത്രേല്യന്‍ ഓപ്പണര്‍ ജസ്റിന്‍ ലാംഗറും വിരമിക്കുന്നു
സിഡ്നി: ഷെയ്ന്‍ വോണിനും മഗ്രാത്തിനും പിന്നാലെ ആസ്ത്രേല്യന്‍ ബാറ്റ്സ്മാന്‍ ജസ്റിന്‍ ലാംഗറും തിങ്കളാഴ്ച വിരമിക്കല്‍ പ്രഖ്യാപനം നടത്തി. ആഷസ് പരമ്പരയിലെ അവസാന ടെസ്റിനു ശേഷമാണ് ലാംഗര്‍ വിരമിക്കുന്നത്.
ചൊവ്വാഴ്ച സിഡ്നിയില്‍ ആരംഭിക്കുന്ന മത്സരം വോണിനും മഗ്രാത്തിനുമൊപ്പം മുപ്പത്തിയാറുകാരനായ ലാംഗറിന്റെയും ഒടുവിലത്തെ ടെസ്റായിരിക്കും.
104 ടെസ്റുകളില്‍ നിന്ന് ലാംഗര്‍ 7650 റണ്‍സ് നേടിയിട്ടുണ്ട്. 23 ടെസ്റ് സെഞ്ച്വറികള്‍ സമ്പാദ്യമായുള്ള ലാംഗറിന്റെ ശരാശരി 45.26 ആണ്.
ആസ്ത്രേല്യയുടെ മൂന്നാം നമ്പര്‍ ബാറ്റ്സ്മാനായിരുന്ന ലാംഗര്‍ 2001ലാണ് ഓപ്പണറായി കളിക്കാന്‍ തുടങ്ങുന്നത്. മാത്യു ഹെയ്ഡനും ലാംഗറും ആസ്തേല്യയുടെ ചരിത്രത്തിലെ ഏറ്റവും മികച്ച ഓപ്പണിംഗ് പങ്കാളികളായിരുന്നു.


Click it and Unblock the Notifications