Get Updates
Get notified of breaking news, exclusive insights, and must-see stories!

എഡിബി കരാര്‍ : കേരള ഘടകത്തില്‍ പ്രതിസന്ധിയില്ലെന്ന് യെച്ചൂരി

കൊല്‍ക്കത്ത: കേരളത്തിലെ അഞ്ച് നഗരസഭകളില്‍ സുസ്ഥിര നഗരവികസന പദ്ധതി നടത്തിപ്പിനായി ഒപ്പുവെച്ച എഡിബി വായ്പാ കരാറുമായി ബന്ധപ്പെട്ട് സിപിഎം കേരള ഘടകത്തില്‍ പ്രതിസന്ധികളൊന്നുമില്ലെന്ന് പോളിറ്റ് ബ്യൂറോ അംഗം സീതാറാം യച്ചൂരി.

തിങ്കളാഴ്ച കൊല്‍ക്കത്തയില്‍ നടന്ന പൊളിറ്റ് ബ്യൂറോ യോഗത്തിന്ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

എഡിബി കരാര്‍ സംബന്ധിച്ച് കേരളത്തില്‍ നിലനില്‍ക്കുന്ന പ്രശ്നങ്ങള്‍ യോഗത്തില്‍ ചര്‍ച്ചചെയ്തോ എന്ന മാധ്യമപ്രവര്‍ത്തകരുടെചോദ്യത്തിന് കരാര്‍ സംബന്ധിച്ച് കേരളഘടകത്തില്‍ പ്രശ്നങ്ങളൊന്നും നിലനില്‍ക്കുന്നില്ലെന്നായിരുന്നു യച്ചൂരിയുടെ മറുപടി.

കേരളത്തിലെ പ്രശ്നങ്ങള്‍ സംബന്ധിച്ച ചര്‍ച്ചകള്‍ക്കായി മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍ തിങ്കളാഴ്ച രാവിലെ മുതിര്‍ന്ന നേതാവ് ജ്യോതി ബസുവുമായി കൂടുക്കാഴ്ച നടത്തിയിട്ടുണ്ട്. എന്നാല്‍ കൂടിക്കാഴ്ചയുടെ വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

അച്യുതാനന്ദനും പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി പിണറായി വിജയനും പൊളിറ്റ് ബ്യൂറോയോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. കേരളഘടകത്തില്‍ നിലനില്‍ക്കുന്ന പ്രശ്നങ്ങള്‍ യോഗത്തില്‍ മുഖ്യവിഷയമാകുമെന്നാണ് കരുതപ്പെടുന്നത്. പൊളിറ്റ് ബ്യൂറോ യോഗത്തിന് ശേഷം മൂന്നുദിവസത്തെ പാര്‍ട്ടി കേന്ദ്രകമ്മറ്റിയോഗം ചൊവ്വാഴ്ചയാരംഭിയ്ക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+