Get Updates
Get notified of breaking news, exclusive insights, and must-see stories!

കെ.ജി ബാലകൃഷ്ണന്റെ നിയമനമായി

ദില്ലി: സുപ്രിം കോടതിയുടെ മുപ്പത്തിയേഴാമത് ചീഫ് ജസ്റിസായി കെ. ജി ബാലകൃഷ്ണനെ രാഷ്ട്രപതി ഔദ്യോഗികമായി നിയമിച്ചു.

നിലവില്‍ അധികാരത്തിലുള്ള ചീഫ് ജസ്റിസ് വൈ.കെ സബര്‍വാള്‍ ജനവരി 13ന് സ്ഥാനമൊഴിയും. ജനവരി 14 മുതല്‍ 2010 മെയ് വരെയാണ് ചീഫ് ജസ്റിസ് എന്ന നിലയ്ക്ക് ബാലകൃഷ്ണന്റെ കാലാവധി.

സഹപ്രവര്‍ത്തരുമായി സഹകരിച്ച് രാജ്യത്തിനും ജനങ്ങള്‍ക്കും വേണ്ടി സേവനം ചെയ്യാന്‍ കഴിയുമെന്ന് വിശ്വസിക്കുന്നതായി കെ. ജി ബാലകൃഷ്ണന്‍ പറഞ്ഞു.

രാജ്യത്തെ ജനങ്ങള്‍ ഏറ്റവും കൂടുതല്‍ ബഹുമാനിയ്ക്കുകയും വിശ്വാസമര്‍പ്പിക്കുകയും ചെയ്യുന്ന ഒന്നാണ് നീതിന്യായ വ്യവസ്ഥ. അതിന്റെ വിശ്വാസ്യത കാത്തുസൂക്ഷിയ്ക്കും- അദ്ദേഹം ഉറപ്പുനല്‍കി.

പരമോന്നത നീതിപീഠത്തിന്റെ ഉന്നത പദവിയിലെത്തുന്ന ആദ്യത്തെ ദളിതന്‍ കൂടിയാണ് മലയാളിയായ ബാലകൃഷ്ണന്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+