ബീഹാറില്‍ ഇനി ആഴ്ചയില്‍ അഞ്ച് പ്രവൃത്തിദിനങ്ങള്‍
പട്ന: ബീഹാറില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഇനി ശനിയാഴ്ചയും അവധി. ആഴ്ചയില്‍ അഞ്ച് പ്രവൃത്തിദിനങ്ങളായിരിക്കും ഇനി മുതല്‍ ഉണ്ടാവുക.
പ്രവൃത്തിദിനങ്ങളില്‍ രാവിലെ 9.30 മുതല്‍ വൈകീട്ട് ആറ് വരെയാണ് ജോലി ചെയ്യേണ്ടത്. നേരത്തെ 10 മണി മുതല്‍ അഞ്ച് വരെയായിരുന്നു സര്‍ക്കാര്‍ ഓഫീസുകള്‍ പ്രവര്‍ത്തിച്ചിരുന്നത്. ശനിയാഴ്ചയും ഞായറാഴ്ചയും സര്‍ക്കാര്‍ ഓഫീസുകള്‍ പ്രവര്‍ത്തിക്കില്ല.
ശനിയാഴ്ച അവധി നല്‍കുന്നത് മൂലം നഷ്ടപ്പെടുന്ന പ്രവൃത്തി സമയം നികത്താനാണ് പ്രവൃത്തിദിനങ്ങളിലെ ജോലി സമയം ഒമ്പതര മുതല്‍ ആറു വരെയാക്കിയത്. ചൊവ്വാഴ്ച മുതല്‍ ഈ രീതി നിലവില്‍ വന്നു.
കാഷ്വല്‍ അവധികളുടെ എണ്ണം 16ല്‍ നിന്ന് 12 ആയി കുറയ്ക്കുമെന്നും ബീഹാര്‍ ചീഫ് സെക്രട്ടറി എ.കെ.ചൗധരി അറിയിച്ചു.












Click it and Unblock the Notifications