കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദില്ലിയില്‍ ചൊവ്വാഴ്ചയും വ്യോമഗതാഗതം തടസ്സപ്പെട്ടു

  • By Staff
Google Oneindia Malayalam News

ദില്ലി: കനത്ത മൂടല്‍ മഞ്ഞിനെത്തുടര്‍ന്ന് ചൊവ്വാഴ്ചയും ദില്ലിയില്‍ വിമാനസര്‍വ്വീസുകളും തീവണ്ടികളും തടസ്സപ്പെട്ടു. ചില വിമാനങ്ങള്‍ റദ്ദാക്കുകയും മറ്റുള്ളവയുടെ സമയം പുന:ക്രമീകരിക്കുകയും ചെയ്തിട്ടുണ്ട്.

ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ മഞ്ഞിനിടയില്‍ 1050 മീറ്ററോളം റണ്‍വേ കാണാന്‍ കഴിഞ്ഞ സമയത്ത് ഏതാനും ഇന്ത്യന്‍ എയര്‍ലൈന്‍ വിമാനങ്ങള്‍ യാത്ര തിരിച്ചിട്ടുണ്ട്.

പുതുവത്സര ദിനത്തില്‍ വിമാന സര്‍വീസുകള്‍ റദ്ദാക്കിയതിനെ തുടര്‍ന്ന് ആയിരത്തോളം യാത്രക്കാര്‍ ദില്ലി വിമാനത്താവളത്തില്‍ കുടുങ്ങിയിരിക്കുകയാണ്.

ജയ്പൂരിലേയ്ക്കുള്ള ജെറ്റ് എയര്‍വെയ്സ് വിമാനം, മുംബൈയിലേയ്ക്കുള്ള ഡെക്കാന്‍ ഫ്ലൈറ്റ് , ചെന്നൈയ്ക്കുള്ള ഇന്റിഗോ ഫ്ലൈറ്റ് എന്നിവ റദ്ദാക്കിയിട്ടുണ്ട്. ഹൈദരാബാദിലേയ്ക്കുള്ള ഗോ എയര്‍ ഫ്ലൈറ്റ്, ബാംഗ്ലൂരിലേയ്ക്കുള്ള ഡക്കാന്‍ ഫ്ലൈറ്റ് എന്നിവ പുറപ്പെടാന്‍ വൈകുമെന്നും വിമാനത്താവള വൃത്തങ്ങള്‍ അറിയിച്ചു.

ദില്ലിയില്‍ സര്‍വ്വീസ് നടത്തുന്ന മിക്ക തീവണ്ടികളും ഇരുപത് മണിക്കൂറോളം വൈകിയാണെത്തുന്നത്. ദില്ലിയില്‍ നിന്നും മറ്റിടങ്ങളിലേയ്ക്കുപോകുന്ന തീവണ്ടികളുടെ സമയത്തില്‍ മാറ്റം വരുത്തിയിട്ടുണ്ടെന്ന് റെയില്‍വേ വൃത്തങ്ങള്‍ അറിയിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X