നവവത്സരാഘോഷത്തിനിടെ ജവാന്‍ വെടിയേറ്റു മരിച്ചു
ജമ്മു: പുതുവത്സരാഘോഷങ്ങള്‍ക്കിടെ ജവാന്‍ സഹപ്രവര്‍ത്തകന്റെ വെടിയേറ്റുമരിച്ചു.
തിങ്കളാഴ്ച രാത്രി രത്നുചാക് പ്രദേശത്തെ മെഷിനൈസ്ഡ് ഇന്‍ഫാന്‍ട്രിയില്‍ നടന്ന പുതുവല്‍സരാഘോഷങ്ങള്‍ക്കിടെയുണ്ടായ വാക്കേറ്റത്തെത്തുടര്‍ന്നാണ് സുബേദാര്‍ ഹിരി കൃഷന്‍ പാണ്ഡെ നായിക് ഓം ഇന്ദര്‍ കുമാര്‍ എന്ന ജവാനെ വെടിവെച്ചത്.
സൈനികോദ്യോഗസ്ഥരും മറ്റ് ജവാന്മാരും എത്തിയപ്പോള്‍ കുമാര്‍ മരിച്ചുകിടക്കുന്നതാണ് കണ്ടത്. തുടര്‍ന്ന് ഹരി കൃഷനെ അറസ്റുചെയ്യുകയും ഇയാള്‍ക്കെതിരെ കേസ് രജിസ്റര്‍ ചെയ്യുകയും ചെയ്തിട്ടുണ്ട്.
സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് ആര്‍മി വൃത്തങ്ങള്‍അറിയിച്ചു. നായികും കുമാറും ബീഹാര്‍ സ്വദേശികളാണ്.












Click it and Unblock the Notifications