Get Updates
Get notified of breaking news, exclusive insights, and must-see stories!

ആലപ്പുഴയില്‍ ചൊവ്വാഴ്ച ഹര്‍ത്താല്‍

ആലപ്പുഴ: ബിഎംഎസ് പ്രവര്‍ത്തകരുടെ വീട് ആക്രമിച്ചതില്‍ പ്രതിഷേധിച്ച് ആലപ്പുഴ ജില്ലയില്‍ ചൊവ്വാഴ്ച ആര്‍എസ്എസ് ഹര്‍ത്താല്‍ ആചരിക്കുന്നു.

ആലപ്പുഴ ബീച്ചില്‍ ഇഎസ്ഐ ആശുപത്രിക്ക് സമീപം തിങ്കളാഴ്ച രാത്രി 12 മണിയോടെയാണ് ബിഎംഎസ് ആലപ്പുഴ ജില്ലാ സെക്രട്ടറി സജീവിന്റെയും ബിഎംഎസ് പ്രവര്‍ത്തകനായ പുത്തന്‍പറമ്പില്‍ ശശിയുടെയും വീടിന് നേര്‍ക്കാണ് ആക്രമണമുണ്ടായത്. ഇതുമായി ബന്ധപ്പെട്ട് ആറ് എന്‍ഡിഎഫ് പ്രവര്‍ത്തകരെ പൊലീസ് കസ്റഡിയിലെടുത്തിട്ടുണ്ട്.

അറുപതോളം പേര്‍ വരുന്ന സംഘം മാരാകായുധങ്ങളുമായി വീട് ആക്രമിക്കുകയായിരുന്നു. വീട്ടിലെ ഉപകരണങ്ങളും ഫര്‍ണിച്ചറുകളും തല്ലിത്തകര്‍ത്തു. അക്രമങ്ങള്‍ കണ്ടുനിന്നശശിയുടെ അമ്മ നന്ദിനി (80) ഹൃദയാഘാതം മൂലം കുഴഞ്ഞു വീണ് മരിച്ചു. ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വച്ചാണ് ഇവര്‍ മരണമടഞ്ഞത്. ശശിയുടെ ഭാര്യ പ്രശാന്തിനി, മക്കളായ സന്ദീപ്, പ്രശാന്ത് എന്നിവര്‍ക്ക് വെട്ടേറ്റു.

കഴിഞ്ഞ 31 ന് രാത്രി ബീച്ചില്‍ വച്ച് യുവാക്കള്‍ തമ്മിലുണ്ടായ തര്‍ക്കമാണ് വീടാക്രമണത്തിന് കാരണമെന്നും സംഭവത്തിന് പിന്നില്‍ എന്‍ഡിഎഫ് പ്രവര്‍ത്തകരാണെന്നും പൊലീസ് പറഞ്ഞു. പൊലീസ് പറഞ്ഞു. എന്നാല്‍ അക്രമ സംഭവങ്ങളുമായി എന്‍ഡിഎഫിന് ബന്ധമില്ലെന്ന് സംഘടനാ ഭാരവാഹികള്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

ചൊവാഴ്ച രാവിലെ ആറ് മണി മുതല്‍ വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താല്‍. ആലപ്പുഴ നഗരത്തില്‍ കടകമ്പോളങ്ങള്‍ അടഞ്ഞ് കിടക്കുകയാണ്. സ്വകാര്യ വാഹനങ്ങളും കെഎസ്ആര്‍ടിസി സര്‍വീസ് നടത്തുന്നുണ്ട്. ജില്ലയുടെ പല ഭാഗങ്ങളിലും കെ.എസ്.ആര്‍.ടി. സി ബസുകള്‍ ഹര്‍ത്താല്‍ അനുകൂലികള്‍ തടഞ്ഞു.

സദ്ദാം വധത്തില്‍ പ്രതിഷേധിച്ച് തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം ജില്ലയില്‍ ഹര്‍ത്താല്‍ ആചരിച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+