ഡെപ്യൂട്ടി സ്പീക്കര്‍ക്ക് കോടതി ജാമ്യം അനുവദിച്ചു
പാലക്കാട്: ഒലവക്കോട്ടെ ഒരു കടയില്‍ നിന്നും കോള ഉല്‍പ്പന്നങ്ങല്‍ നശിപ്പിച്ചുവെന്ന കേസില്‍ ഡെപ്യൂട്ടി സ്പീക്കര്‍ ജോസ് ബേബിയ്ക്കും മറ്റു പതിനഞ്ചുപേര്‍ക്കും പാലക്കാട് ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതി ജാമ്യം അനുവദിച്ചു.
2005ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ജോസ് ബേബിയും കൂട്ടരും കടയിലെത്തി കൊക്കോക്കോള, പെപ്സി പാനീയങ്ങള്‍ കൂട്ടത്തോടെ നശിപ്പിച്ചുവെന്നാരോപിച്ച് കടയുടമയാണ് കേസ് രജിസ്റര്‍ ചെയ്തത്.
കോള പാനീയങ്ങല്‍ ആരോഗ്യത്തിന് ഹാനികരമാണെന്ന് കണ്ടെത്തിയിതിനെത്തുടര്‍ന്ന് അവ വില്‍ക്കരുതെന്ന് കടയുടമകളോട് ആവശ്യപ്പെട്ടിരുന്നുവെന്ന് ജോസ് ബേബി വ്യക്തമാക്കി.
പ്ലാച്ചിമടയിലെ കൊക്ക കോള ഫാക്ടറിയ്ക്കെതിരെയും കഞ്ചിക്കോട്ടെ പെപ്സി കമ്പനിയ്ക്കെതിരെയും നടന്ന സമരത്തിന്റെ ഭാഗമായാണ് കോളയുല്‍പ്പന്നങ്ങള്‍ നശിപ്പിച്ചത്. വി. ചാമുണ്ണി, സിപിഐ ജില്ലാ അസിസ്റന്റ് സെക്രട്ടരി സുരേഷ് രാജ്, പി.എ വാസുദേവന്‍, പ്ലാച്ചിമട കൊക്കക്കോള വിരുദ്ധ സമരസമിതിയംഗം വിളയോടി വേണുഗോപാല്‍ എന്നിവരാണ് ജമ്യം ലഭിച്ച മറ്റുള്ളവര്‍.












Click it and Unblock the Notifications