Get Updates
Get notified of breaking news, exclusive insights, and must-see stories!

ഹൈക്കോടതി വിധി സ്വാഗതാര്‍ഹം: സുധാകരന്‍

തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് അഴിമതിയെക്കുറിച്ച് അന്വേഷിക്കാന്‍ മൂന്നംഗ കമ്മിഷനെ ചുമതലപ്പെടുത്തിയ ഹൈക്കോടതി വിധിയെ സ്വാഗതം ചെയ്യുന്നുവെന്ന് ദേവസ്വം മന്ത്രി ജി.സുധാകരന്‍ പറഞ്ഞു.

ദേവസ്വംബോര്‍ഡുമായി ബന്ധപ്പെട്ട അഴിമതി കേസുകളില്‍ കുറ്റക്കാരായവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കും. ഈ കമ്മിഷന്റെ പരിധിയില്‍ മറ്റ് ദേവസ്വം ബോര്‍ഡുകളിലെ അഴിമതിയെക്കൂടി അന്വേഷിപ്പിക്കാന്‍ കഴിയുമോ എന്ന് പരിശോധിക്കും.

ദൈവത്തിന്റെ പേരില്‍ തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡും കൊച്ചി ദേവസ്വംബോര്‍ഡും അഴിമതി നടത്തുകയാണെന്ന് പരക്കെ ആക്ഷേപമുണ്ട്. ഈ അഴിമതിക്കെതിരെയുള്ള തന്റെ നിലപാടുകള്‍ക്ക് ശക്തിപകരുന്ന ഒന്നാണ് ഹൈക്കോടതി വിധി.

കുറ്റം കണ്ടുപിടിക്കപ്പെട്ടു കഴിഞ്ഞാല്‍ കര്‍ശനമായ നടപടിയുണ്ടാകും. സര്‍ക്കാരിന് ആരുമായി പ്രത്യേകിച്ച് സ്നേഹമോ വിദ്വോഷമോ ഇല്ല. അഴിമതിയാരോപണങ്ങളെക്കുറിച്ച് വിജിലന്‍സ് കണ്ടെത്തിയ കാര്യങ്ങളില്‍ കേസ് രജിസ്റര്‍ ചെയ്ത് അന്വേഷണം നടത്തിക്കൊണ്ടിരിക്കുകയാണ്.

അഴിമതിക്കെതിരെ ഒരു കുരിശ് യുദ്ധമാണ് ഈ സര്‍ക്കാര്‍ നടത്തിക്കൊണ്ടിരിക്കുന്നത്. എന്നാല്‍ ദേവസ്വംബോര്‍ഡിലെ അഴിമതിക്കെതിരെ നടപടിയെടുക്കാന്‍ സര്‍ക്കാരിന് കഴിയില്ല. അതുകൊണ്ടാണ് ദേവസ്വം ബോര്‍ഡില്‍ നിയമഭേദഗതി വേണമെന്ന് സര്‍ക്കാര്‍ തീരുമാനിച്ചത്.

ഈ നിയമഭേദഗതി തയാറാക്കി ദേവസ്വംവകുപ്പ് നിയമവകുപ്പിന് അയച്ചിട്ടുണ്ട്. നിയമവകുപ്പില്‍ നിന്നുമുള്ള പരിശോധന കഴിഞ്ഞാലുടന്‍ നിയമസഭയുടെ പരിഗണനയില്‍ വിഷയം വരുകയും പുതിയ നിയമം പാസാവുകയും ചെയ്യുമെന്ന് മന്ത്രി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+