ദേവസ്വം അഴിമതി അന്വേഷണത്തിന് സമിതിയെ നിയോഗിച്ചു
കൊച്ചി: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനെതിരെയുണ്ടായ അഴിമതിയാരോപണങ്ങള്‍ അന്വേഷിക്കുന്നതിനായി ഹൈക്കോടതി മൂന്നംഗ ഉന്നതതല സമിതിയെ നിയോഗിച്ചു.
മുന്‍ സുപ്രിം കോടതി ജഡ്ജി പരിപൂര്‍ണനാണ് സമിതിയുടെ അധ്യക്ഷന്‍. ഹൈക്കോടതി ജഡ്ജി തുളസീദാസ്, സിബിഐ മുന്‍ ഡയറക്ടര്‍ കാര്‍ത്തികേയന്‍ എന്നിവരാണ് മറ്റംഗങ്ങള്‍.
ആറുമാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് സമിതിയ്ക്ക് കോടതി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അന്വേഷണം നടത്തുന്നതിനായി ചെലവാകുന്ന തക ദേവസ്വം ബോര്‍ഡ് നല്‍കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.












Click it and Unblock the Notifications