Get Updates
Get notified of breaking news, exclusive insights, and must-see stories!

മിനിമം ചാര്‍ജ്: നടപടിയെടുക്കുമെന്ന് മന്ത്രി

തിരുവനന്തപുരം: മിനിമം ചാര്‍ജില്‍ രണ്ട് ഫെയര്‍ സ്റേജില്‍ യാത്രയാവാമെന്ന് ഹൈക്കോടതിയെ അറിയിച്ച പ്രശ്നത്തില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് ഗതാഗതമന്ത്രി മാത്യു ടി. തോമസ് അറിയിച്ചു.

വകുപ്പ് മന്ത്രി പോലും അറിയാതെയാണ് ഇക്കാര്യത്തില്‍ സര്‍ക്കാര്‍ നിലപാട് കോടതിയെ അറിയിച്ചത്. ഇക്കാര്യത്തില്‍ അന്വേഷണം നടന്നുവരുകയാണ്. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഗതാഗത സെക്രട്ടറിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഈ റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കി മുഖ്യമന്ത്രിയുമായി ആലോചിച്ച് വേണ്ട നടപടി കൈക്കൊള്ളും-മന്ത്രി വ്യക്തമാക്കി.

ഹൈക്കോടതയില്‍ സത്യവാങ്മൂലം നല്‍കിയത് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ആയതുകൊണ്ടാണ് നടപടിയെക്കുറിച്ച് മുഖ്യമന്ത്രിയുമായി ആലോചിക്കുന്നത്. ഈ വിഷയം ഉള്‍പ്പെട്ട ഫയല്‍ തന്റെ മുമ്പില്‍ മുമ്പ് വന്നിരുന്നു.

അന്നത്തെ ഗതാഗതസെക്രട്ടറിയുമായി ഇക്കാര്യം ചര്‍ച്ച ചെയ്യുകയും വേണ്ട രീതിയില്‍ പഠനം നടത്തി റിപ്പോര്‍ട്ട് തരാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. അതിന് ശേഷം പത്രങ്ങളിലൂടെയാണെന്നും ഇക്കാര്യത്തെക്കുറിച്ച് ഞാന്‍ അറിയുന്നത്- അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് ഒരു ചടങ്ങില്‍ പങ്കെടുക്കാനെത്തിയതായിരുന്നു മന്ത്രി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+