ബേബിയെ തടഞ്ഞതിന് മൂന്ന് പേര്‍ക്ക് സസ്പെന്‍ഷന്‍
മലപ്പുറം: ജ്യോതിര്‍ഗമയ സാക്ഷരതാ പദ്ധതിയുമായി ബന്ധപ്പെട്ട പരിപാടിക്കെത്തിയ മന്ത്രി എം.എ.ബേബിയെ നിലമ്പൂര്‍ ഏരിയാ കമ്മിറ്റി ഓഫീസില്‍ തടഞ്ഞ സംഭവത്തില്‍ മൂന്ന് പ്രാദേശിക നേതാക്കളെ സസ്പെന്റ് ചെയ്യാന്‍ മലപ്പുറം സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് തീരുമാനിച്ചു.
ഏരിയാ കമ്മിറ്റി അംഗങ്ങളായ ജോജി കെ. അലക്സ്, എന്‍. വേലുകുട്ടി, ടി.പി.യൂസഫ് എന്നിവര്‍ക്കെതിരെയാണ് നടപടി. ജോജി കെ. അലക്സിന് ഒരു വര്‍ഷത്തേക്കും എന്‍. വേലുകുട്ടി, ടി.പി.യൂസഫ് എന്നിവര്‍ക്ക് ആറ് മാസത്തേക്കുമാണ് സസ്പെന്‍ഷന്‍.
സംസ്ഥാന കമ്മിറ്റിക്ക് സംഘടനാവിരുദ്ധമായി ഫാക്സ് സന്ദേശം അയച്ച വി.എം.സുധാകരനെ താക്കീത് ചെയ്യാനും യോഗം തീരുമാനിച്ചു. മന്ത്രിയെ തടഞ്ഞ മറ്റ് ലോക്കല്‍ കമ്മിറ്റി അംഗങ്ങളില്‍ നിന്നും പ്രവര്‍ത്തകരില്‍ നിന്നും വിശദീകരണം തേടാനും ആവശ്യമായ നടപടിയെടുക്കാനും നിലമ്പൂര്‍ ഏരിയാ കമ്മിറ്റിയെ ചുമതലപ്പെടുത്തി.
ജില്ലാ കമ്മിറ്റി ഓഫീസില്‍ ചേര്‍ന്ന ജില്ലാ സെക്രട്ടറിയേറ്റ്, ഏരിയാ കമ്മിറ്റി യോഗങ്ങള്‍ക്കു ശേഷം പാര്‍ട്ടി ജില്ലാ സെക്രട്ടഫി കെ.സെയ്താലിക്കുട്ടിയാണ് നടപടി തീരുമാനം അറിയിച്ചത്.












Click it and Unblock the Notifications