ഇന്തോനേഷ്യന്‍ വിമാനം തകര്‍ന്ന് 90 മരണം
ജക്കാര്‍ത്ത: മോശമായ കാലാവസ്ഥയെത്തുടര്‍ന്ന് കാണാതായ ഇന്തോനേഷ്യന്‍ വിമാനം തകര്‍ന്നതായി സ്ഥീരീകരിച്ചു. അപകടത്തില്‍ 90പേര്‍ മരിച്ചിട്ടുണ്ടെന്നാണ് പ്രാഥമിക വിവരം. പന്ത്രണ്ട് പേര്‍ രക്ഷപ്പെട്ടിട്ടുണ്ടെന്ന് കരുതപ്പെടുന്നു.
തിങ്കളാഴ്ച ഇന്തോനേഷ്യയിലെ ജാവയില്‍ നിന്നും സുലവേസിയിലേയ്ക്ക് യാത്രപോയ ആദം എയറിന്റെ ബോയിംഗ് 737 എന്നവിമാനമാണ് തകര്‍ന്നത്. 17 വര്‍ഷം പഴക്കമുള്ള വിമാനം 11 കുട്ടികളും 96യാത്രക്കാരും ആറ് ജോലിക്കാരുമടക്കം 102 പേരുമായാണ് യാത്രതിരിച്ചത്. യാത്രക്കാരില്‍ മൂന്നുപേര്‍ വിദേശികളാണ്.
നിലത്തിറങ്ങുന്നതിന് ഒരു മണിക്കൂര്‍ മുമ്പാണ് മോശം കാലാവസ്ഥയെത്തുടര്‍ന്ന് വിമാനം ആകാശത്ത് കാണാതായത്. വിമാനം തര്‍ന്നുവീണ സുവവേസി മലനിരകളില്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.
അപകടം സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് വിമാനം ഇറങ്ങേണ്ടിയിരുന്ന മനാഡോ വിമാനത്താവളത്തില്‍ നൂറുകണക്കിനാളുകള്‍ തടിച്ചുകൂടിയിട്ടുണ്ട്.
ശക്തമായ മഴയും കാറ്റും അനുഭവപ്പെടുന്നതിനെത്തുടര്‍ന്ന് വെള്ളപ്പൊക്കവും മണ്ണിടിച്ചിലും കാരണം ഇന്തോനേഷ്യയിലെ കാലാവസ്ഥ മോശമായിരിക്കുകയാണ്. വെള്ളിയാഴ്ച കാറ്റിലും കോളിലും പെട്ട് ജാവാ കടലില്‍ ഒരു കപ്പല്‍ മുങ്ങി നാനൂറ് യാത്രക്കാരെ കാണാതായിരുന്നു.












Click it and Unblock the Notifications