മുല്ലപ്പെരിയാര്‍: കേന്ദ്രസേനയെ വിന്യസിക്കണമെന്ന് തമിഴ്നാട് വീണ്ടും
ചെന്നൈ: മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സുരക്ഷ ഉറപ്പാക്കുന്നതിനായി കേന്ദ്രസേനയെ വിന്യസിക്കണമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം. കരുണാനിധി ആവശ്യപ്പെട്ടു.
ചൊവ്വാഴ്ച പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്, കേന്ദ്ര ജലവിഭവമന്ത്രി സെയ്ഫുദ്ദീന്‍ സോസ് എന്നിവര്‍ക്ക് അയച്ച കത്തിലാണ് കരുണാനിധി ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നത്.
മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ പാരപ്പെറ്റിന്റെ സിമന്റ് പ്ലാസ്ററിംഗ് തിങ്കളാഴ്ച അടര്‍ന്നുവീണ നിലയില്‍ കണ്ടെത്തിയ സാഹചര്യം കണക്കിലെടുത്താണ് അണക്കെട്ടിന്റെ സുരക്ഷിതത്വം ഉറപ്പാക്കാന്‍ തമിഴ്നാട് കേന്ദ്രസേനയുടെ സാന്നിദ്ധ്യം ആവശ്യപ്പെട്ടിരിക്കുന്നത്.
അണക്കെട്ടിന് കേരള പൊലീസ് നല്‍കുന്ന സംരക്ഷണം തൃപ്തികരമല്ലെന്നും പ്ലാസ്ററിംഗ് ആരോ തകര്‍ത്തതാണെന്ന് സംശയമുണ്ടെന്നും കരുണാനിധി കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.
മുന്‍പ് മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സുരക്ഷാ പരിശോധനയ്ക്കായി കേരള സര്‍ക്കാര്‍ നാവിക സേനയുടെ മുങ്ങല്‍ വിദഗ്ധരെ ഇറക്കിയപ്പോഴും തമിഴ്നാട് ഇതേആവശ്യം ഉന്നയിച്ചിരുന്നെങ്കിലും കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യത്തില്‍ നടപടിസ്വീകരിച്ചിരുന്നില്ല.












Click it and Unblock the Notifications