ചികിത്സ നിഷേധിച്ച കേസ്: ഡോ. പി. അശോകനെ റിമാന്റ് ചെയ്തു
തൃശ്ശൂര്‍: കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ യുവാവിന് ചികിത്സ നിഷേധിച്ച സംഭവത്തില്‍ അറസ്റിലായ ഡോ. പി അശോകനെ വിജിലന്‍സ് കോടതി ജനുവരി 10വരെ റിമാന്റ് ചെയ്തു.
വിധികേട്ട് കോടതിമുറിയില്‍ കുഴഞ്ഞുവീണ ഡോക്ടറെ വിയ്യൂര്‍ സ്പെഷ്യല്‍ സബ്ജയിലിലേയ്ക്കു കൊണ്ടുപോയശേഷം തൃശ്ശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേയ്ക്ക് മാറ്റി. ജാമ്യാപേക്ഷ തിങ്കളാഴ്ച പരിഗണിയ്ക്കും.
ഡോക്ടറുടെ അനാസ്ഥമൂലമാണ് രോഗി മരിച്ചതെന്ന പരാതിയെത്തുടര്‍ന്ന് അശോകനെ സസ്പെന്റ് ചെയ്യുകയായിരുന്നു. കൈക്കൂലി കൊടുത്തിട്ടും ഡോക്ടര്‍ തന്റെ മകന് വേണ്ട പരിഗണന നല്‍കിയില്ലെന്ന് ചികിത്സ കിട്ടാത്തിതിനെത്തുടര്‍ന്ന് മരിച്ച മെജോയുടെ പിതാവ് പരാതി നല്‍കിയിരുന്നു. ബൈക്കപകടത്തില്‍ പരുക്കേറ്റതിനെത്തുടര്‍ന്നാണ് മെജോയെ ആശുപത്രിയിലെത്തിച്ചത്. അശോകന്റെ അറസ്റില്‍ പ്രതിഷേധിച്ച് സംസ്ഥാനത്തെ മെഡിക്കല്‍ കോളജുകളിലെ ഡോക്ടര്‍മാര്‍ ബുധനാഴ്ച പണിമുടക്ക് നടത്തുകയാണ്.












Click it and Unblock the Notifications