ലാവലിന്‍ കേസ് വിധിപറയാനായി മാറ്റിവെച്ചു
കൊച്ചി: ലാവലിന്‍ കേസ് വിധിപറയുന്നതിനായി ഹൈക്കോടതി മാറ്റിവെച്ചു. ബുധനാഴ്ച സര്‍ക്കാറിന്റെയും ഹര്‍ജിക്കാരുടെയും വാദം അവസാനിച്ചശേഷമാണ് വിധിപറയാനായി കേസ് മാറ്റിവെയ്ക്കുന്നതായി കോടതി അറിയിച്ചത്.
ലാവലിന്‍ കരാറിന്റെയും വിജിലന്‍സ് അന്വേഷണത്തിന്റെയും മുഴുവന്‍ രേഖകളും കൈമാറണമെന്നും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.
ബുധനാഴ്ച വാദം കേള്‍ക്കുന്നതിനിടെ സര്‍ക്കാറിനെയും സിബിഐയെയും കോടതി വിമര്‍ശിച്ചിരുന്നു.
കോടതി ആവശ്യപ്പെടുകയാണെങ്കില്‍ കേസന്വേഷണം ഏറ്റെടുക്കാമെന്ന് സിബിഐ അറിയിച്ചിട്ടുണ്ട്.
ലാവലിന്‍ അഴിമതിക്കേസ് സിബിഐയ്ക്ക് വിടണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള രണ്ട് പൊതുതാല്‍പര്യ ഹര്‍ജികളിന്മേലാണ് ഹൈക്കോടതി ബുധനാഴ്ച വാദം കേട്ടത്.












Click it and Unblock the Notifications