ഇരു സംസ്ഥാനങ്ങളിലെയും ഉദ്യോഗസ്ഥര്‍ മുല്ലപ്പെരിയാര്‍ സന്ദര്‍ശിച്ചു
മുല്ലപ്പെരിയാര്‍: കേരള, തമിഴ്നാട് ഉദ്യോഗസ്ഥര്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ പരിശോധന നടത്തി.
അണക്കെട്ടിന്റെ പാരപ്പെറ്റില്‍ സിമന്റ് പാളികള്‍ അടര്‍ന്നുവെന്ന വാര്‍ത്തയെത്തുടര്‍ന്നാണ് ഇരു സംസ്ഥാനങ്ങളിലെയും ഉദ്യോഗസ്ഥര്‍ വവ്വേറെ സമയങ്ങളില്‍ വന്ന് അണക്കെട്ടില്‍ പരിശോധന നടത്തിയത്.
ഉത്തംപലയം തഹസില്‍ദാര്‍ മുരുകവേല്‍, ഡാം സൂപ്രണ്ട് സുന്ദര്‍രാജന്‍ എന്നിവരുടെ നേതൃത്വത്തിലാണ് തമിഴ്നാട് ഉദ്യോഗസ്ഥ സംഘം ഡാമിലെത്തിയത്. സംഘത്തിന്റെ സന്ദര്‍ശനത്തെപ്പറ്റി തേനി ജില്ലാകളക്ടര്‍ ഹര്‍ സഹേ മീന സംസ്ഥാന സര്‍ക്കാറിന് റിപ്പോര്‍ട്ട് അയച്ചിട്ടുണ്ട്.
ഇടുക്കി ആര്‍ഡിഒ വിജയകുമാര്‍, കുമളി എക്സിക്യൂട്ടീവ് ഓഫീസര്‍ വിജയകുമാര്‍ നായര്‍ എന്നിവരുടെ നേതൃത്വത്തിലാണ് കേരള സംഘം അണക്കെട്ട് പരിശോധനയ്ക്കായെത്തിയത്. പരിശോധനയെക്കുറിച്ച് സംഘം ജലവിഭവമന്ത്രി എന്‍.കെ പ്രേമചന്ദ്രന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും.
പാരപ്പെറ്റിലെ സിമന്റ് പാളികള്‍ അടര്‍ന്നതിനെത്തുടര്‍ന്ന് മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സുരക്ഷ ഉറപ്പാക്കുന്നതിനായി കേന്ദ്രസേനയെ വിന്യസിക്കണമെന്നാവശ്യപ്പെട്ട് തമിഴ്നാട് സര്‍ക്കാര്‍ കേന്ദ്രത്തിന് കത്തെഴുതിയിട്ടുണ്ട്. അതിനെത്തുടര്‍ന്ന് കേന്ദ്രസേനയെ നിയോഗിക്കാനനുവദിയ്ക്കില്ലെന്ന് കേരളം വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്.












Click it and Unblock the Notifications