Get Updates
Get notified of breaking news, exclusive insights, and must-see stories!

ലാവലിന്‍: സിബിഐയും സര്‍ക്കാറും വിശദീകരണം നല്‍കണം

കൊച്ചി: എസ്എന്‍സി ലാവ്ലിന്‍ കേസില്‍ സിബിഐ കൈക്കൊണ്ട നിലപാടിനെ ഹൈക്കോടതി വിമര്‍ശിച്ചു. അന്വേഷണം വേണ്ടെന്ന് വയ്ക്കാനുള്ള സാഹചര്യം വിശദീകരിക്കണമെന്ന് കോടതി സിബിഐയോട് ആവശ്യപ്പെട്ടു.

സര്‍ക്കാര്‍ പക്ഷം വാദം തുടങ്ങിയപ്പോള്‍ തന്നെ ലാവ്ലിന്‍ കേസില്‍ സിബിഐ അന്വേഷണം വേണ്ടെന്ന് വയ്ക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നത് എന്തിനാണെന്ന് വ്യക്തമാക്കണമെന്നും കോടതി ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ ഒഴിഞ്ഞു മാറുകയല്ല എന്നായിരുന്നു സംസ്ഥാന സര്‍ക്കാറിന് വേണ്ടി വൈദ്യനാഥന്റെ മറുപടി.

ബുധനാഴ്ച രാവിലെതന്നെ ഡിവിഷന്‍ ബഞ്ച് ലാവ്ലിന്‍ കേസ് പരിഗണിക്കുകയായിരുന്നു. കോടതി ഉത്തരവുണ്ടെങ്കില്‍ സംസ്ഥാനസര്‍ക്കാറിന്റെയോ കേന്ദ്ര സര്‍ക്കാരിന്റെയോ അനുവാദം സിബിഐ അന്വേഷണത്തിന് ആവശ്യമില്ലെന്നായിരുന്നു ഹര്‍ജിക്കാരുടെ വാദം. ലാവ്ലിന്‍ കേസില്‍ വിജിലന്‍സ് അന്വേഷണം ഒരു പതിറ്റാണ്ടിന് ശേഷവും എങ്ങുമെത്തിയിട്ടില്ലെന്നും ഹര്‍ജിക്കാര്‍ വാദിച്ചു.

കേസില്‍ സിബിഐ അന്വേഷണം വേണ്ടെന്ന് വ്യക്തമാക്കി കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനത്തിന് കൈമാറിയ കത്ത് ഹൈക്കോടതിയില്‍ വിശദമായ ചര്‍ച്ചകള്‍ക്ക് വഴിവച്ചു. ഏത് നിയമത്തിന്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി ഉത്തരവിന് ശേഷവും ഈ നിലപാടെടുത്തതെന്ന് വിശദമാക്കാന്‍ കോടതി സിബിഐ ആവശ്യപ്പെട്ടു.

ഇതിന്റെ വിശദാംശങ്ങള്‍ തിരക്കി മറുപടി നല്‍കാനും സിബിഐ അഭിഭാഷകനോട് ഹൈക്കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇതേ തുടര്‍ന്ന് കോടതിയിലുണ്ടായിരുന്ന സിബിഐ എസ്പി വിക്രമനില്‍ നിന്നും രേഖകള്‍ വാങ്ങി അഭിഭാഷകന്‍ ഹൈക്കോടതിക്ക് കൈമാറി. കേസില്‍ വാദം തുടരുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+