കാര്യങ്ങൾ അതിവേഗം അറിയാൻ
For Daily Alerts
മെഡിക്കല്‍ കോളജ് ഡോക്ടര്‍മാര്‍ പണിമുടക്കുന്നു
കോട്ടയം: സംസ്ഥാനത്തെ വിവിധ സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലെ ഡോക്ടര്‍മാര്‍ പണിമുടക്കുന്നു.
കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ യുവാവ് ചികിത്സകിട്ടാതെ മരിച്ചതിനെത്തുടര്‍ന്ന് ആശുപത്രി സൂപ്രണ്ട് ഡോ. പി. അശോകനെ അര്‍ധരാത്രിയില്‍ അറസ്റുചെയ്യുകയും പൊലീസ് കസ്റഡിയില്‍ വെയ്ക്കുകയും ചെയ്തതില്‍ പ്രതിഷേധിച്ച് ബുധനാഴ്ച രാവിലെമുതലാണ് ഡോക്ടര്‍മാര്‍ പണിമുടക്കാരംഭിച്ച്.
കേരള മെഡിക്കല്‍ കോളജ് ടീച്ചേസ് അസോയിയേഷനാണ് (കെജിഎംസിടിഎ) പണിമുടക്കിന് ആഹ്വാനം നല്‍കിയിരിക്കുന്നത്. വിവിധ മെഡിക്കല്‍ കോളജുകളിലെ ഒ.പി വാഭാഗത്തിന്റെ പ്രവര്‍ത്തനത്തെ പണിമുടക്ക് ബാധിച്ചിട്ടുണ്ട്.
അത്യാഹിത വിഭാഗത്തെയും അടിയന്തര സര്‍വ്വീസുകളെയും പണിമുടക്കില്‍ നിന്നൊഴിവാക്കിയിട്ടുണ്ട്. പണിമുടക്ക് രാത്രി 12മണിവരെ തുടരും.
Comments
Story first published: Wednesday, January 3, 2007, 5:30 [IST]