ലാവലിന്‍ കേസില്‍ സര്‍ക്കാര്‍ കോടതിയെ തെറ്റിദ്ധരിപ്പിക്കുന്നു: ചെന്നിത്തല
തിരുവനന്തപുരം: ലാവലിന്‍ കേസില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ ഹൈക്കോടതിയെ തെറ്റിദ്ധരിപ്പിച്ചുവെന്ന് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല ആരോപിച്ചു.
കേസുമായി ബന്ധപ്പെട്ട് ബുധനാഴ്ച സര്‍ക്കാര്‍ സമര്‍പ്പിച്ച സത്യവാങ്മൂലം സത്യവിരുദ്ധമാണെന്നും അത് സിപിഎം കേന്ദ്രകമ്മറ്റിയംഗം ഇ. ബാലാനന്ദന്‍ തന്നെ വ്യക്തമാക്കിയ കാര്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തിരുവനന്തപുരത്ത് വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ചെന്നിത്തല.
കേരളം കണ്ട ഏറ്റവും വലിയ അഴിമതിയാണ് ലാവലിന്‍ ഇടപാടില്‍ നടന്നത്. കേസ് അട്ടിമറിയ്ക്കാനുള്ള നീക്കങ്ങള്‍ നടന്നുവരുകയാണ്- അദ്ദേഹം കുറ്റപ്പെടുത്തി.
നേരത്തേ വൈദ്യുതി ബോര്‍ഡംഗമായിരുന്ന കോടിയേരി ബാലകൃഷ്ണന്‍ ആഭ്യന്തരമന്ത്രി സ്ഥാനത്തിരിക്കുന്നതിനാല്‍ വിജിലന്‍സ് അന്വേഷണം പ്രഹസനമാകുമെന്നകാര്യത്തില്‍ സംശയമില്ല.
ഹൈക്കോടതിയുടെ പരാമര്‍ശങ്ങളുടെ അടിസ്ഥാനത്തില്‍ സത്യവാങ്മൂലം പിന്‍വലിച്ച് സിബിഐ അന്വേഷണത്തിന് മുഖ്യമന്ത്രി ഉത്തരവിടണം- ചെന്നിത്തല ആവശ്യപ്പെട്ടു.












Click it and Unblock the Notifications