കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എല്‍ഡിഎഫ് നയങ്ങള്‍ക്കെതിരെ സമരം നടത്തും: യുഡിഎഫ്

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: എല്‍ഡിഎഫ് സര്‍ക്കാറിന്റെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ സമരം തുടങ്ങാന്‍ യുഡിഎഫ് ഉന്നതാധികാര സമിതി തീരുമാനിച്ചു. ബുധനാഴ്ച കെപിസിസി ആസ്ഥാനമായ ഇന്ദിരാ ഭവനില്‍ ചേര്‍ന്ന യോഗത്തിലാണ് സമരമാരംഭിക്കാന്‍ യുഡിഎഫ് തീരുമാനമെടുത്തത്.

സംസ്ഥാനത്ത് വിലക്കയറ്റം രൂക്ഷമായിരിക്കുകയാണെന്നും ക്രസമാധാന നിലയും കാര്‍ഷിക മേഖലയും തകര്‍ന്നിരിക്കുകയാണെന്നും യോഗം വിലയിരുത്തി. ഇതില്‍ പ്രതിഷേധിച്ച് ജനുവരി 16ന് സെക്രട്ടേറിയറ്റ് നടയില്‍ ധര്‍ണ്ണ നടത്താന്‍ യുഡിഎഫ് തീരുമാനിച്ചതായി കണ്‍വീനര്‍ പി.പി തങ്കച്ചന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

രാവിലെ 10 മണി മുതല്‍ വൈകുന്നേരം അഞ്ച് മണിവരെ നടക്കുന്ന ധര്‍ണ്ണയില്‍ യുഡിഎഫിലെ എല്ലാ നേതാക്കളും പ്രവര്‍ത്തകരും പങ്കെടുക്കും. സംസ്ഥാനത്തെ സഹകരണ മേഖലകള്‍ ന്യായീകരണം കൂടാതെ പിടിച്ചടക്കാനുള്ള സര്‍ക്കാര്‍ ശ്രമത്തിനെതിരെ പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിക്കാനും ബുധനാഴ്ച ചേര്‍ന്ന യോഗം തീരുമാനിച്ചു.

ഇതിന്റെ ഭാഗമായി ജനുവരി 25 ന് പാര്‍ട്ടി തലത്തില്‍ സഹകരണ മേഖലയില്‍ നേതൃത്വം കൊടുക്കുന്നവരുടെ യോഗം കൊച്ചിയില്‍ ചേരും. ഈ യോഗത്തില്‍ പ്രശ്നം വിശദമായി ചര്‍ച്ച ചെയ്യുകയും ഭാവി പരിപാടികള്‍ കൈക്കൊള്ളുമെന്നും തങ്കച്ചന്‍ പറഞ്ഞു.

സംസ്ഥാനത്തെ റോഡ് പണിയില്‍ നിന്നും കെഎസ്ടിപി പിന്മാറിയിരിക്കുന്ന സാഹചര്യത്തില്‍ എംസി റോഡ് വഴിയുള്ള ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്. ഇതിന് പരിഹാരമുണ്ടാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നില്ലെന്നും യോഗത്തില്‍ അഭിപ്രായമുയര്‍ന്നു. സര്‍ക്കാരിന്റെ ഈ അനാസ്ഥയ്ക്കെതിരെ പ്രതിഷേധിക്കാനും യോഗം തീരുമാനിച്ചു.

ഇതിന്റെ ഭാഗമായി ജനുവരി 31, ഫെബ്രവുരി ഒന്ന് തീയതികളില്‍ യുഡിഎഫ് പ്രവര്‍ത്തകര്‍ പദയാത്ര നടത്തും. രണ്ട് വിഭാഗങ്ങളായി തിരിഞ്ഞാണ് പദയാത്ര സംഘടിപ്പിക്കുക. ഫെബ്രുവരി ഒന്നാംതീയതിയില്‍ കൊട്ടാരക്കരയില്‍ പൊതുയോഗവും സംഘടിപ്പിച്ചിട്ടുണ്ട്. ഇതില്‍ യു.ഡി.എഫിലെ പ്രമുഖ നേതാക്കള്‍ പങ്കെടുക്കുമെന്നും തങ്കച്ചന്‍ അറിയിച്ചു. എല്ലാ ജില്ലകളിലും ഫെബ്രവരി മാസത്തില്‍ വിപുലമായ രീതിയില്‍ യുഡിഎഫ് കണ്‍വെന്‍ഷനുകള്‍ നടത്താനും യോഗം തീരുമാനിച്ചിട്ടുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X