ക്രോര്‍പതി: ബച്ചന് ആദായനികുതി ഇളവ്
ദില്ലി: കോന്‍ ബനേഗാ ക്രോര്‍പതി എന്ന പരിപാടിയില്‍ നിന്ന് അമിതാഭ് ബച്ചന് ലഭിച്ച പ്രതിഫലത്തിന് ആദായനികുതി ഇളവ് അനുവദിച്ചു. ബച്ചന് ലഭിച്ച 50 കോടിയിലേറെ രൂപയുടെ 30 ശതമാനത്തിനാണ് ആദായ നികുതി ട്രിബ്യൂണല്‍ ഇളവ് അനുവദിച്ചിരിക്കുന്നത്.
നികുതി ഇളവ് അനുവദിക്കാതിരുന്ന ആദായനികുതി വകുപ്പിന്റെ നടപടിക്കെതിരെ ബച്ചന്‍ ട്രിബ്യൂണലില്‍ നല്‍കിയ അപ്പീലിലാണ് വിധിയുണ്ടായത്. ഒരു വിദേശ കമ്പനിയില്‍ നിന്നാണ് താന്‍ പ്രതിഫലം സ്വീകരിച്ചതെന്ന് ചൂണ്ടിക്കാട്ടിയാണ് ബച്ചന്‍ അപ്പീല്‍ നല്‍കിയത്.
അതേ സമയം മാരുതി ഉദ്യോഗ് ലിമിറ്റഡില്‍ നിന്നും പ്രതിഫലമായി ലഭിച്ച വേര്‍സ കാറിന് നികുതി അടയ്ക്കണമെന്നും ട്രിബ്യൂണല്‍ വ്യക്തമാക്കി.












Click it and Unblock the Notifications