Get Updates
Get notified of breaking news, exclusive insights, and must-see stories!

പാര്‍ട്ടിയും സര്‍ക്കാറും തമ്മില്‍ നല്ലബന്ധമല്ല: കാരാട്ട്

കൊല്‍ക്കത്ത: കേരളത്തില്‍ വി.എസ് അച്യുതാനന്ദന്‍ സര്‍ക്കാറും പാര്‍ട്ടിയും തമ്മിലുള്ള ഏകോപനത്തില്‍ വീഴ്ചകളുണ്ടെന്നും അത് തിരുത്തേണ്ടതുണ്ടെന്നും സിപിഎം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞു.

വ്യാഴാഴ്ച പൊളിറ്റ് ബ്യൂറോയോഗത്തിന്ശേഷം വാര്‍ത്താസമ്മേളനത്തില്‍ സംസാരിയ്ക്കുകയായിരുന്നു അദ്ദേഹം. പാര്‍ട്ടിയും സര്‍ക്കാറും തമ്മിലുള്ള അഭിപ്രായവ്യത്യാസം നേതാക്കള്‍ തന്നെ പരിഹരിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

വാര്‍ത്താസമ്മേളനത്തിനിടയ്ക്ക് എഡിബി വായ്പാ പ്രശ്നത്തെക്കുറിച്ച് ആവര്‍ത്തിച്ചുവന്ന ചോദ്യങ്ങള്‍ക്ക് ഇത്തരം വിദേശ കരാറുകളെക്കുറിച്ച് ജനങ്ങളെക്കൂടി ബോധ്യപ്പെടുത്തണമെന്ന് കാരാട്ട് പറഞ്ഞ മറുപടി ശ്രദ്ധേയമായി.

വിദേശ വായ്പ സ്വീകരിക്കുന്നതുസംബന്ധിച്ച മാര്‍ഗ്ഗനിര്‍ദ്ദേശം പാര്‍ട്ടി നേരത്തേ നല്‍കിയിട്ടുണ്ടെന്നും അത് പാലിക്കപ്പെടുന്നുണ്ടോയെന്നന്വേഷിക്കേണ്ടത് പാര്‍ട്ടി സംസ്ഥാനകമ്മറ്റിയാണ്.

സംസ്ഥാന സര്‍ക്കാര്‍ വാങ്ങുന്നു ഓരോ വായ്പയും പൊളിറ്റ് ബ്യൂറോയ്ക്കും കേന്ദ്രകമ്മറ്റിയ്ക്കും പരിശോധിയ്ക്കാനാവില്ലെന്നും പ്രകാശ് കാരാട്ട് പറഞ്ഞു. മന്ത്രിമാരായ പാലൊളി മുഹമ്മദ് കുട്ടിയും തോമസ് ഐസകും പാര്‍ട്ടി നിലപാടുകള്‍ ലംഘിച്ചുവോയെന്ന കാര്യം പരസ്യമായി ചര്‍ച്ചചെയ്യേണ്ടതല്ലെന്ന് ഇതു സംബന്ധിച്ച ചോദ്യത്തിന് അദ്ദേഹം ഉത്തരം നല്‍കി.

ഇതിനിടെ ഭരണകാര്യങ്ങളില്‍ മുഖ്യമന്ത്രിയ്ക്ക് കൂടുതല്‍ പ്രവര്‍ത്തന സ്വാതന്ത്യ്രം നല്‍കണമെന്ന നിര്‍ദ്ദേശം പൊളിറ്റ് ബ്യൂറോ മുന്നോട്ട് വെച്ചതായി സൂചനയുണ്ട്. ഡിഐസി ബന്ധം, വി.എസിന്റെ സ്ഥാനാര്‍ത്ഥിത്വ പ്രശ്നം എന്നിവയ്ക്ക് തുടര്‍ച്ചയായി ഇപ്പോള്‍ ഉയര്‍ന്നുവന്നിരിക്കുന്ന എഡിബി പ്രശ്നത്തിലും പൊതുവേ വി.എസിന് അനുകൂലമായ നിലപാടാണ് പാര്‍ട്ടി നേതൃത്വം കൈക്കൊണ്ടിരക്കുന്നത്. എട്ടിന് കേരളത്തില്‍ ആരംഭിയ്ക്കുന്ന നേതൃയോഗങ്ങളില്‍ എഡിബി കരാര്‍ അടക്കമുള്ള പ്രശ്നങ്ങള്‍ ചര്‍ച്ചചെയ്യുമെന്നും കാരാട്ട് അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+