കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുല്ലപ്പെരിയാര്‍ ജലനിരപ്പ് ഉയര്‍ത്തരുത്: മേധ

  • By Staff
Google Oneindia Malayalam News

ദില്ലി: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് ഉയര്‍ത്തരുതെന്ന് നര്‍മദ ബചാവോ ആന്ദോളന്‍ നേതാവ് മേധാ പട്കര്‍.

മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ പക്ഷം പിടിക്കുന്നില്ലെങ്കിലും ജലനിരപ്പ് ഉയര്‍ത്തുന്നതിനെ ശക്തമായി എതിര്‍ക്കുമെന്ന് മേധ വ്യക്തമാക്കി. അണക്കെട്ട് അപകടന നിലയിലാണെന്ന് വ്യക്തമാണ്. ഈ സ്ഥിതി തുടര്‍ന്നാല്‍ പെരിയാറിന്റെ തീരത്തെ ജനങ്ങളുടെ ജീവിതം അപകടത്തിലാവും.

പ്രശ്നപരിഹാരം അസാധ്യമാണെന്ന നിലയിലാണ് ഇപ്പോഴത്തെ നില. പ്രശ്നപരിഹാരത്തിന് കേരളവും തമിഴ്നാടും നിലപാടുകള്‍ പുന:പരിശോധിക്കണം. ഇരുവര്‍ക്കും സ്വീകാര്യരായ വിദഗ്ധരെ കൊണ്ട് അണക്കെട്ട് പരിശോധിപ്പിക്കുകയും അവരുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഭാവി നടപടികള്‍ കൈകൊള്ളുകയും വേണം. നൂറ്റാണ്ട് പഴക്കമുള്ള പദ്ധതി പുന:പരിശോധിച്ച് പുതിയ പദ്ധതി ആവിഷ്കരിക്കുകയാണ് ചെയ്യേണ്ടത്.

മുല്ലപ്പെരിയാര്‍ പ്രശ്നത്തെ വൈകാരികമായി കാണാതിരിക്കാന്‍ ഇരുസംസ്ഥാനങ്ങളിലെയും ജനങ്ങള്‍ ശ്രമിക്കണമെന്നും മേധ ആവശ്യപ്പെട്ടു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X