കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പൊലീസ് നവീകരണം: കേരളം സുപ്രിം കോടതിയില്‍ ഹര്‍ജി നല്‍കി

  • By Staff
Google Oneindia Malayalam News

ദില്ലി: പൊലീസിന്റെ നവീകരണം സംബന്ധിച്ച സുപ്രീം കോടതി നിര്‍ദ്ദേശം നടപ്പാക്കുന്നതിന് കൂടുതല്‍ സമയം ആവശ്യപ്പെട്ട് കേരളം ഹര്‍ജി നല്‍കി.

പൊലീസ് നവീകരണം നടപ്പാക്കുന്നതിന് സുപ്രീംകോടതി നല്‍കിയ കാലാവധി ബുധനാഴ്ച അവസാനിക്കുന്ന സാഹചര്യത്തിലാണ് കേരളം കൂടുതല്‍ സമയം ആവശ്യപ്പെട്ടത്.

നവീകരണത്തിന് സുപ്രീംകോടതി ഈയിടെയാണ് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചത്. ക്രമസമാധാനത്തിനും കേസന്വേഷണത്തിനുമായി പൊലീസ് സേനയെ രണ്ടായി വിഭജിക്കണം എന്നായിരുന്നു പ്രധാന നിര്‍ദ്ദേശം. കോടതി നിര്‍ദ്ദേശം നടപ്പാക്കാനായി ഓര്‍ഡിനന്‍സ് കൊണ്ടു വരുമെന്ന് കേരളം സുപ്രീംകോടതിയെ അറിയിച്ചിട്ടുണ്ട്.

ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ കാലാവധി കുറഞ്ഞത് രണ്ടു വര്‍ഷമായി നിജപ്പെടുത്തുക, സെക്യൂരിറ്റി കമ്മിഷന്‍ രൂപീകരിക്കുക, ഉന്നത ഉദ്യോഗസ്ഥരുടെ നിയമനം ഹൈക്കോടതി ജസ്റിസ് ഉള്‍പ്പെട്ട പാനല്‍ വഴി നടപ്പാക്കുക തുടങ്ങിയ നിര്‍ദ്ദേശങ്ങളും സുപ്രീംകോടതി പുറപ്പെടുവിച്ചിരുന്നു. ഇക്കാര്യങ്ങളോട് കേരളം യോജിച്ചിട്ടില്ല.

സുപ്രീംകോടതി പുറപ്പെടുവിച്ച ഇത്തരം നിര്‍ദ്ദേശങ്ങള്‍ അതേപടി നടപ്പിലാക്കാന്‍ പ്രായോഗിക ബുദ്ധിമുട്ടുണ്ടെന്ന് കേരളം കേന്ദ്ര സര്‍ക്കാരിനെ നേരത്തെതന്നെ അറിയിച്ചിരുന്നതാണ്. കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് കേരളം സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X