സദ്ദാം വധത്തില്‍ മനംനൊന്ത് ബാലിക ആത്മഹത്യ ചെയ്തു
കൊല്‍ക്കത്ത: മുന്‍ ഇറാഖ് പ്രസിഡന്റ് സദ്ദാം ഹുസൈനെ തൂക്കിലേറ്റിയതില്‍ മനം നൊന്ത് പതിനഞ്ചുകാരി സ്വയം ജീവനൊടുക്കി. പശ്ചിമബംഗാളിലെ ഖാര്‍ദ ജില്ലയിലാണ് സംഭവം.
മൂണ്‍ മൂണ്‍ എന്ന പെണ്‍കുട്ടിയാണ് ഈ അസാധാരണ കൃത്യം ചെയ്തത്. ഒരു ദേശാഭിമാനിയെയാണ് തൂക്കിക്കൊന്നതെന്നും വധശിക്ഷ നടപ്പാക്കുമ്പോള്‍ സദ്ദാം അനുഭവിച്ച വേദന തനിക്ക് അറിയണമെന്നും മൂണ്‍ മൂണ്‍ പറഞ്ഞിരുന്നതായി പെണ്‍കുട്ടിയുടെ അച്ഛന്‍ മന്‍മോഹന്‍ കര്‍മാകര്‍ പറഞ്ഞു. മൂണ്‍ മൂണ്‍ പറഞ്ഞത് തങ്ങള്‍ കാര്യമായെടുത്തില്ലെന്നും കര്‍മാകര്‍ പറഞ്ഞു.
സദ്ദാമിന്റെ വധശിക്ഷ നടപ്പാക്കുന്നത് ടിവിയില്‍ കണ്ട ശേഷം മകള്‍ വല്ലാതെ അസ്വസ്ഥയായിരുന്നു. ആ രംഗം വീണ്ടും വീണ്ടും ടിവിയില്‍ കണ്ട അവള്‍ വധശിക്ഷയില്‍ പ്രതിഷേധിച്ച് ശനിയാഴ്ചയും ഞായറാഴ്ചയും ഭക്ഷണം കഴിച്ചില്ല- മൂണ്‍ മൂണിന്റെ പിതാവ് പറയുന്നു.
സീലിംഗ് ഫാനില്‍ തൂങ്ങിമരിച്ച മൂണ്‍ മൂണിന്റെ മൃതദേഹം ബുധനാഴ്ച രാവിലെയാണ് വീട്ടുകാര്‍ കണ്ടത്.












Click it and Unblock the Notifications