ഡോക്ടര്‍മാരുടെ സമരം താല്‍ക്കാലികമായി നിര്‍ത്തിവച്ചു
തിരുവനന്തപുരം: സംസ്ഥാനത്തെ മെഡിക്കല്‍ കോളജ് ആശുപത്രികളിലെ ഡോക്ടര്‍മാര്‍ നടത്തിവരുന്ന സമരം താല്‍ക്കാലികമായി നിര്‍ത്തിവെച്ചു.
ആരോഗ്യമന്ത്രി പി.കെ ശ്രീമതിയുമായി ചര്‍ച്ചയ്ക്ക് സാധ്യത തെളിഞ്ഞ സാഹചര്യത്തിലാണ് സമരം രണ്ടുദിവത്തേയ്ക്ക് നിര്‍ത്തിവച്ചതെന്ന് അസോസിയേഷന്‍ ഭാരവാഹികള്‍ അറിയിച്ചു.
ജനവരി ആറിന് മന്ത്രി സംസ്ഥാനത്ത് തിരിച്ചെത്തിയ ശേഷമായിരിക്കും ചര്‍ച്ച നടക്കുക. സര്‍ക്കാറിന്റെ ഭാഗത്തുനിന്നും അസോസിയേഷന്‍ പ്രതിനിധികള്‍ക്ക് ഇതുസംബന്ധിച്ച് ഉറപ്പു ലഭിച്ചിട്ടുണ്ട്. കോട്ടയം എസ്പി ശ്രീജിത്തിന് പകരം ഉയര്‍ന്ന ഉദ്യോഗസ്ഥനെക്കൊണ്ട് കേസന്വേഷണിപ്പിക്കാമെന്നും ഉറപ്പ് ലഭിച്ചതായി സൂചനയുണ്ട്.
കോട്ടയം മെഡിക്കല്‍ കോളജിലെ അസിസ്റന്റ് പ്രൊഫസര്‍ ഡോ. പി. അശോകനെ രാത്രിയില്‍ വീടുവളഞ്ഞ് അറസ്റ്ചെയ്തതില്‍ പ്രതിഷേധിച്ചാണ് മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാര്‍ സമരം തുടങ്ങിയത്. ബൈക്കപടകത്തില്‍ പരുക്കേറ്റ യുവാവിന് ചികിത്സ നിഷേധിച്ചുവെന്ന കേസിലാണ് അശോകനെ അറസ്റ്ചെയ്തത്. അദ്ദേഹത്തെ ബുധനാഴ്ച വിജിലന്‍സ് കോടതി ജനുവരി 10വരെ റിമാന്റ് ചെയ്തിട്ടുണ്ട്.












Click it and Unblock the Notifications