സ്വാശ്രയ നിയമത്തിലെ വകുപ്പുകള്‍ റദ്ദാക്കി
കൊച്ചി: സംസ്ഥാന സര്‍ക്കാര്‍ പാസാക്കിയ സ്വാശ്രയ നിയമത്തിലെ ചില വകുപ്പുകള്‍ ഹൈക്കോടതി റദ്ദാക്കി. ഈ വകുപ്പുകള്‍ നിയമം ഭരണഘടനാ വിരുദ്ധമാണെന്ന് കണ്ടെത്തിയതായി വിധി പുറപ്പെടുവിച്ചുകൊണ്ട് കോടതി വ്യക്തമാക്കി.
നിയമത്തിലെ മൂന്ന്, ഏഴ്, എട്ട്, 10 വകുപ്പുകളാണ് റദ്ദാക്കിയത്. പ്രൊഫഷണല്‍ കോളജിലെ പ്രവേശനരീതി കേന്ദ്രീകൃത കൗണ്‍സിലിംഗ് മുഖേനയാക്കിയതും നിയമത്തിലെ പ്രവേശന ഫീസ് നിശ്ചയിക്കുന്നതും ന്യൂനപക്ഷ പദവി സംബന്ധിച്ചതും സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന പ്രവേശനപരീക്ഷ വഴിയാകണം പ്രവേശനം നടത്തേണ്ടതെന്ന് വ്യക്തമാക്കുന്നതുമായ വകുപ്പുകളാണ് ഭരണഘടനാ വിരുദ്ധമാണെന്നാണ് കോടതി കണ്ടെത്തിയത്.
സംസ്ഥാനത്ത് നിലവാരമുള്ള ഉന്നതവിദ്യാഭ്യാസ സൗകര്യങ്ങള്‍ നടപ്പാക്കണമെന്നും അതിനായി സ്വാശ്രയ സ്ഥാപനങ്ങളെ പ്രോത്സാഹിപ്പിക്കേണ്ട നിലപാടാണ് സര്‍ക്കാര്‍ കൈക്കൊള്ളേണ്ടതെന്നും കോടതി നിര്‍ദ്ദേശിച്ചു.
ഉന്നത വിദ്യാഭ്യാസരംഗത്ത് പുതിയ കോഴ്സുകള്‍ തുടങ്ങാന്‍ സാമ്പത്തിക പരിമിതിയാണ് സര്‍ക്കാറിനെ അനുവദിക്കാത്തത് അതുകൊണ്ടാണ് സ്വാശ്രയ സ്ഥാപനങ്ങളെ പ്രോത്സാഹിപ്പിക്കാനാവശ്യപ്പെടുന്നതെന്നും കോടതി പറഞ്ഞു.
സ്വാശ്രയ നിയമത്തിനെതിരെ സ്വകാര്യ മാനേജ്മെന്റുകള്‍ നല്‍കിയ ഹര്‍ജികളില്‍ ചീഫ് ജസ്റിസ് വി.കെ ബാലി ഉള്‍പ്പെട്ട ഡിവിഷന്‍ ബഞ്ചാണ് വിധി പുറപ്പെടുവിച്ചത്.












Click it and Unblock the Notifications