ഹൈക്കോടതി വിധിയ്ക്കെതിരെ അപ്പീല്‍ നല്‍കും: എം.എ ബേബി
കൊല്‍ക്കത്ത: സര്‍ക്കാര്‍ പാസാക്കിയ സ്വാശ്രയ നിയമത്തിലെ പ്രധാന വകുപ്പുകള്‍ റദ്ദാക്കിയ ഹൈക്കോടതി വിധിയ്ക്കെതിരെ സുപ്രിം കോടതിയില്‍ അപ്പീല്‍ നല്‍കുമെന്ന് വിദ്യാഭ്യാസമന്ത്രി എം.എ ബേബി പറഞ്ഞു.
സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സാമൂഹ്യനീതിയും മെറിറ്റും ഉറപ്പാക്കാനാണ് 2006 ജൂലൈയില്‍ സംസ്ഥാന സര്‍ക്കാര്‍ ഇത്തരത്തിലൊരു സ്വാശ്രയ നിയമം കൊണ്ടുവന്നത്.
എന്നാല്‍ ഇതില്‍ നിന്നും വ്യത്യസ്തമായ രീതിയിലാണ് കോടതി വിധി പുറപ്പെടുവിച്ചിരിക്കുന്നത്. വിദ്യാഭ്യാസ മേഖലയില്‍ സാമൂഹ്യനീതി ഉറപ്പുവരുത്താന്‍ കൊണ്ടുവന്ന ഏറ്റവും പ്രധാനപ്പെട്ട വ്യവസ്ഥകളില്‍ സര്‍ക്കാര്‍ ഇപ്പോഴും ഉറച്ചുനില്‍ക്കുകയാണ്- ബേബി പറഞ്ഞു.
സ്വാശ്രയ കോളജ് വ്യവസ്ഥകള്‍ റദ്ദാക്കിയ വാര്‍ത്തയോട് കൊല്‍ക്കത്തയില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.












Click it and Unblock the Notifications