സ്വാശ്രയവിധി: 16ന് ഉന്നത വിദ്യാഭ്യാസ ബന്ദ്
കണ്ണൂര്‍: സ്വാശ്രയ നിയമത്തിലെ പ്രധാന വ്യവസ്ഥകള്‍ റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ പ്രതിഷേധിച്ച് എസ്എഫ്ഐ ജനവരി 16ന് ഉന്നത വിദ്യാഭ്യാസ ബന്ദ് ആചരിക്കും.
വിധിയില്‍ പ്രതിഷേധിച്ച് 15ന് ഹൈക്കോടതിയിലേക്കും ജില്ലാ കോടതിയിലേക്കും മാര്‍ച്ച് എസ്എഫ്ഐ മാര്‍ച്ച നടത്തും. ആരോപണങ്ങളുടെ സംശയങ്ങളുടെയും കരിനിഴലിലായ കേരള ഹൈക്കോടതി ഒരിക്കല്‍ കൂടി അതിന്റെ ജനവിരുദ്ധമായ നയം പ്രകടിപ്പിച്ചിരിക്കുകയാണെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി എം. സ്വരാജ് കണ്ണൂരില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
പാവപ്പെട്ട ജനവിഭാഗങ്ങളോടല്ല മറിച്ച് ധനമോഹികളായ വിദ്യാഭ്യാസ കച്ചവടക്കാരോടാണ് കോടതിക്ക് കടപ്പാട്. സാമൂഹികനീതി ഉറപ്പാക്കുകയെന്ന ഉദ്ദേശത്തിന് ഉതകാത്ത വിധിയാണ് ഹൈക്കോടതിയുടെ ഭാഗത്ത് നിന്നുണ്ടായത്. ഈ വിധിക്കെതിരെ ശക്തമായ പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ടു പോകുമെന്നും സ്വരാജ് പറഞ്ഞു.












Click it and Unblock the Notifications