സദ്ദാം വധത്തിന്റെ വീഡിയോ ദൃശ്യം പുറത്തുവിട്ട ഗാര്‍ഡ് അറസ്റില്‍
ബാഗ്ദാദ്: വധശിക്ഷയ്ക്കു വിധേയനായ മുന്‍ ഇറാഖ് പ്രസിഡന്റ് സദ്ദാം ഹുസൈനെ തൂക്കിലേറ്റുന്നതിന്റെ ദൃശ്യങ്ങള്‍ രഹസ്യമായി മൊബൈല്‍ ഫോണ്‍ ക്യാമറിയില്‍ പകര്‍ത്തിയ സംഭവവുമായി ബന്ധപ്പെട്ട് ഒരു ഗാര്‍ഡിനെ അറസ്റുചെയ്തതായി ഇറാഖ് സര്‍ക്കാര്‍ വക്താവ് അറിയിച്ചു.
ഇറാഖ് സര്‍ക്കാര്‍ ഔദ്യോഗികമായി പുറത്തുവിട്ട ദൃശ്യങ്ങള്‍ കൂടാതെ തൂക്കിക്കൊല്ലുന്നതിന്റെയും അതിനിടയില്‍ ഷിയാ ആരാച്ചാര്‍മാരില്‍ ഒരാള്‍ സദ്ദാമിനെ ആക്ഷേപിക്കുന്നതിന്റെയും ദൃശ്യങ്ങളാണ് മൊബൈല്‍ ഫോണുകളും ഇന്റര്‍നെറ്റും വഴി ലോകത്തെമ്പാടും പ്രചരിച്ചത്.
രണ്ടര മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ ആയാണ് ഇത് പ്രചരിച്ചത്. ഇതിനെത്തുടര്‍ന്ന് ഇറാഖില്‍ ഷിയാ-സുന്നി വൈരം രൂക്ഷമായിരുന്നു. തുടര്‍ന്ന് സംഭവത്തെക്കുറിച്ച് അന്വേഷണം നടത്താന്‍ ഇറാഖ് സര്‍ക്കാര്‍ ഉത്തരവിടുകയായിരുന്നു.
പിടിയിലായ ആളിനെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. വധശിക്ഷ നടപ്പാക്കുന്നതിന് മേല്‍നോട്ടം നല്‍കിയ ആളുകളിലൊരാളാണ് ഇതെന്ന് മാത്രമാണ് പ്രഥമികവിവരം. സംഭവത്തെക്കുറിച്ച് അന്വേഷണം തുടരുകയാണെന്നും വക്താവ് അറിയിച്ചു.












Click it and Unblock the Notifications