സദ്ദാമിന്റെ കൂട്ടുപ്രതികളെ വ്യാഴാഴ്ച തൂക്കിലേറ്റിയേക്കും
ബാഗ്ദാദ്: തൂക്കിലേറ്റിയ മുന്‍ ഇറാഖ് പ്രസിഡന്റ് സദ്ദാം ഹുസൈന്റെ കൂട്ടു പ്രതികളായ രണ്ടുപേരുടെ വധശിക്ഷ വ്യാഴാഴ്ച നടപ്പാക്കിയേക്കുമെന്ന് ഇറാഖ് സര്‍ക്കാര്‍ വക്താവ് അറിയിച്ചു.
സദ്ദാമിന്റെ അര്‍ദ്ധ സഹോദരനും മുന്‍ ഇന്റലിജന്‍സ് ഓഫീസറുമായ ബര്‍സന്‍ ഇബ്രാഹിം, വിപ്ലവകോടതി മുന്‍ ചീഫ് ജസ്റിസായിരുന്ന അവദ് ഹമീദ് അല്‍ ബന്ദര്‍ എന്നിവരുടെ വധശിക്ഷയാണ് വ്യാഴാഴ്ച നടപ്പാക്കുക.
ഇവരുടെ ശിക്ഷയും സദ്ദാമിനൊപ്പം തന്നെ നടപ്പാക്കാനായിരുന്നു ഇറാഖ് അധികൃതര്‍ ആദ്യം തീരുമാനിച്ചിരുന്നത്. എന്നാന്‍ ബുധനാഴ്ച വരെ ബക്രീദ് പ്രമാണിച്ചുള്ള അവധിയായതിനാല്‍ ശിക്ഷ നടപ്പാക്കാന്‍ വൈകുകയായിരുന്നു.
ദുജയില്‍ പീഡനത്തിന് നേതൃത്വം നല്‍കിയെന്നതാണ് ബര്‍സന്റെ പേരിലുള്ള കുറ്റം. സദ്ദാമിനെതിരെ നടന്ന വധശ്രമത്തില്‍ പ്രതികളായ ഷിയ വിഭാഗക്കാരെ വധിക്കാന്‍ വിധിച്ചുവെന്നതാണ് അല്‍ ബന്ദറിനെതിരായ കുറ്റം.












Click it and Unblock the Notifications