റഷ്യയില്‍ പ്രാചീന വിഷ്ണു വിഗ്രഹം കണ്ടെത്തി
മോസ്കോ: റഷ്യയിലെ പഴയ ഗ്രാമമായ വോള്‍ഗ പ്രദേശത്തെ ഒരു പ്രാചീന ഗ്രാമത്തില്‍ നടത്തിയ ഉല്‍ഖനനത്തില്‍ പുരാതനമായ വിഷ്ണു വിഗ്രഹം കണ്ടെത്തി.
സ്റാരയ മെയ്ന ഗ്രാമത്തില്‍ നിന്നാണ് എഡി ഏഴാം നൂറ്റാണ്ടിനും പത്താം നൂറ്റാണ്ടിനും ഇടയില്‍ പഴക്കമുള്ള വിഗ്രഹം കണ്ടെത്തിയത്. റഷ്യന്‍ നഗരങ്ങളുടെ മാതാവുമായി കണക്കാക്കപ്പെടുന്ന സ്റാരയ മെയ്ന ഗ്രാമത്തിന് 1700വര്‍ഷം പഴക്കമുണ്ട്. മാത്രമല്ല ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള പ്രദേശം കൂടിയായിരുന്നു ഇത്.
സമാരയുടെ തീരത്ത് സ്ഥതിചെയ്യുന്ന ഈ പുരാതന നഗരത്തിന്റെ ഓരോ അടി ഭൂമിയിലും പുരാതനമായ വസ്തുക്കള്‍ ഉണ്ടെന്ന് ഉല്‍ഖനനത്തിന് നേതൃത്വം നല്‍കുന്ന ഉല്യാനോവ്സ്ക് സ്റേറ്റ് യൂണിവേസിറ്റിയിലെ ആര്‍ക്കിയോളജി വിഭാഗത്തിലെ ഡോ. അലക്സാണ്ടര്‍ കെവിന്‍ പറഞ്ഞു. ഇവിടെനിന്നും ഒട്ടേറെ പുരാതന നാണയങ്ങളും ആയുധങ്ങളും ആഭരണങ്ങളും കണ്ടെടുത്തിട്ടുണ്ട്.












Click it and Unblock the Notifications