എയിംസില്‍ ടെസ്റ് ട്യൂബ് ശിശു സംവിധാനം
ദില്ലി: ടെസ്റ് ട്യൂബ് ശിശുവിന് ജന്മം നല്‍കുന്നതിനായുള്ള അത്യാധുനിക ഇന്‍-വിട്രോ ഫെര്‍ട്ടിലിറ്റി(ഐവിഎഫ്) ക്ലിനിക്ക് ദില്ലിയിലെ ഇന്ത്യന്‍ ഇന്‍സ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍(എഐഐഎംഎസ്) പ്രവര്‍ത്തനമാരംഭിച്ചതായി ഗൈനക്കോളജി വിഭാഗം മേധാവി സുനിതാ മിത്തല്‍ അറിയിച്ചു.
ഇതോടെ സര്‍ക്കാര്‍ മേഖലയില്‍ തുടങ്ങുന്ന രാജ്യത്തെ ആദ്യടെസ്റ് ട്യൂബ് ശിശു സൗകര്യ കേന്ദ്രമെന്നപദവിയാണ് എഐഐഎംഎസ് സ്വന്തമാക്കിയിരിക്കുന്നത്.
കഴിഞ്ഞ വര്‍ഷം തന്നെ ഈ സൗകര്യം സജ്ജമാക്കാന്‍ സര്‍ക്കാര്‍ അനുമതി ലഭിച്ചിരുന്നെങ്കിലും സ്ഥലപരിമിതി മൂലം പ്രവര്‍ത്തനമാരംഭിക്കാന്‍ വൈകുകയായിരുന്നു. ഡോക്ടര്‍മാര്‍ മുന്‍കയ്യെടുത്ത് ഗൈനക്കോളജി വാര്‍ഡിലെ തന്നെ ഒരു ഭാഗം ഐവിഎഫ് ക്ലിനിക്കിനായി നീക്കിവെച്ചതോടെയാണ് ഇതിന്റെ പ്രവര്‍ത്തനം സാധ്യമായതെന്ന് സുനിത പറഞ്ഞു.
രാജ്യത്തെ അഞ്ചില്‍ ഒന്ന് എന്ന കണക്കില്‍ ദമ്പതിമാര്‍ക്ക് കുട്ടികളില്ലെന്നാണ് കണക്ക്. കുട്ടികളില്ലാത്ത മാതാപിതാക്കള്‍ക്ക് പ്രതീക്ഷയ്ക്ക് വകുനല്‍കുന്നതാണ് എഐഐഎംഎസിലെ ഈ പുതിയ സംവിധാനം.
എന്നാല്‍ ചികിത്സയ്ക്ക് എത്ര ഫീസ് ഈടാക്കണമെന്ന കാര്യത്തില്‍ ഇനിയും തീരുമാനമായിട്ടില്ല. മറ്റു സ്വകാര്യ ആശുപത്രികളില്‍ ഇതേ ചികിത്സയ്ക്ക് ഈടാക്കുന്നതിലും കുറവായിരിക്കും എഐഐഎംഎസിലെ ഫീസെന്നാണ് സൂചന.












Click it and Unblock the Notifications