കഥകളി ആചാര്യന്‍ ഗോവിന്ദന്‍കുട്ടി അന്തരിച്ചു
കൊല്‍ക്കത്ത: പ്രശസ്ത കഥകളി ആചാര്യന്‍ ഗോവിന്ദന്‍കുട്ടി (79) കൊല്‍ക്കത്തയില്‍ അന്തരിച്ചു. ശ്വാസകോശ അര്‍ബുദം ബാധിച്ച അദ്ദേഹത്തെ പത്ത് ദിവസം മുമ്പാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
കഥകളി തങ്കമണിയാണ് ഭാര്യ. മൂന്ന് ആണ്‍മക്കളുണ്ട്. അമ്പത് കൊല്ലത്തിലേറെയായി കൊല്‍ക്കത്തയിലായിരുന്നു താമസം. കഥകളി രംഗത്തെ ആജീവനാന്ത സംഭാവനകള്‍ക്കുള്ള പശ്ചിമബംഗാള്‍ സര്‍ക്കാരിന്റെ ഉദയ്ശങ്കര്‍ പുരസ്കാരവും കേരള സംഗീത-നൃത്ത അക്കാദമിയുടെ കലാപ്രതിഭാ പുരസ്കാരവും ലഭിച്ചിട്ടുണ്ട്.
1927 നവംബര്‍ 13ന് പാലക്കാട് ജില്ലയില്‍ ജനിച്ച ഗോവിന്ദന്‍കുട്ടി വിവിധ രാജ്യങ്ങളില്‍ കഥകളി ആടിയിട്ടുണ്ട്. 19955ല്‍ കൊല്‍ക്കത്തയിലെത്തിയ അദ്ദേഹം കല്‍ക്കട്ട മലയാളി സമാജം നടത്തുന്ന നൃത്ത കൈരളിയുടെ പ്രിന്‍സിപ്പലായി. 1958ലായിരുന്നു വിവാഹം.












Click it and Unblock the Notifications