മകരസംക്രാന്തിക്ക് വിശുദ്ധസ്നാനം ചെയ്യാന്‍ 10 മുസ്ലീങ്ങളും
അലഹബാദ്: മകരസംക്രാന്തി ദിനത്തില്‍ അലഹബാദില്‍ ഒരു സംഘം മുസ്ലീങ്ങള്‍ വിശുദ്ധസ്നാനം ചെയ്യുന്നതിന് തയ്യാറെടുക്കുന്നു. കഴിഞ്ഞ വര്‍ഷം ഹജ് കര്‍മം അനുഷ്ഠിച്ച ഒരാള്‍ ഉള്‍പ്പെടെ പത്ത് മുസ്ലീങ്ങളാണ് അര്‍ദ്ധകുംഭത്തിനിടെ മകരസംക്രാന്തിദിനത്തില്‍ ഗംഗ-യമുന സംഗമ സ്ഥാനത്ത് വിശുദ്ധസ്നാനം ചെയ്യുന്നത്.
സംഗമസ്ഥാനത്ത് കൂടിച്ചേരുന്ന ഹിന്ദുക്കളുമായി സൗഹാര്‍ദം പ്രകടിപ്പിച്ച് അലഹബാദിലെ മുഴുവന്‍ മുസ്ലീങ്ങളും ആ ദിവസം സംഗമസ്ഥാനത്തേക്ക് യാത്ര നടത്തും.

ഈ വര്‍ഷം മകരസംക്രാന്തി ദിനത്തില്‍ സ്നാനം അനുഷ്ഠിക്കുന്ന മുസ്ലിങ്ങളുടെ സംഘത്തിലെ പലരും 1989ലും 2001ലും കുംഭമേളയ്ക്കിടെ സ്നാനം അനുഷ്ഠിച്ചവരാണ്. ഗംഗാജലത്തിന്റെയും വിവിധ സമുദായങ്ങളില്‍ പെട്ടവരില്‍ ഒരുമയുടെ വികാരം സൃഷ്ടിക്കുന്ന സംഗമസ്ഥാനത്തിന്റെയും പവിത്രത ആര്‍ക്കും ചോദ്യം ചെയ്യാനാവില്ലെന്ന് ഇവര്‍ പറയുന്നു.
ഇവരില്‍ ഷാഹിദ് അസ്കാരി കഴിഞ്ഞ വര്‍ഷം ഹജ് അനുഷ്ഠിച്ചിരുന്നു. പല സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ് വിശുദ്ധസ്നാനം ചെയ്യാനെത്തുന്നത്.












Click it and Unblock the Notifications