ശബരിമലയിലെ വിഐപി ക്യൂ നിബന്ധനകളോടെ പുന:സ്ഥാപിയ്ക്കാം: സുപ്രീം കോടതി
ദില്ലി: ശബരിമല ക്ഷേത്രത്തിലെ വിഐപി ക്യൂ നിബന്ധനകളോടെ പുനസ്ഥാപിക്കാന്‍ സുപ്രിം കോടതി അനുമതി നല്‍കി.
ക്യൂവില്‍ പത്ത് പേരില്‍ കൂടുതല്‍ അനുവദിക്കരുതന്നുെം പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കരുതെന്നും വിധിയില്‍ പറയുന്നു. ഉത്തരവ് വെള്ളിയാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരും.
ശബരിമലയില്‍ വിഐപി ക്യൂ അനുവദിക്കേണ്ടതില്ലെന്ന ഹൈക്കോടതി വിധിയ്ക്കെതിരെ രണ്ട് ഭക്തര്‍ നല്‍കിയ ഹര്‍ജിയിലാണ് സുപ്രിം കോടതി വിധി.
അപ്പീല്‍ നല്‍കിവരോടും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനോടും ധാരണയിലെത്താന്‍ കോടതി ആവശ്യപ്പെട്ടു. അതുപ്രകാരം ഇവര്‍ ധാരണയിലെത്തിയശേഷമാണ് കോടതി വിധി പുറപ്പെടുവിച്ചത്.
ഒരേ സമയം പത്തിലധികം പേരെ സോപാനത്തിന് സമീപമുള്ള വിഐപി ക്യൂവില്‍ അനുവദിക്കില്ല. വിഐപിക്ക് പുറമേ നിത്യപൂജയും പ്രത്യേക പൂജയും ബുക്കുചെയ്ത കുടുംബാംഗങ്ങള്‍ക്കും ഈ ക്യൂവില്‍ പ്രവേശനം നല്‍കാം.
വിഐപി ക്യൂവില്‍ സുരക്ഷാഭടന്മാരുള്‍പ്പടെ പരമാവധി നാല് പേര്‍ക്കേ പ്രവേശനം അനുവദിക്കൂ. അതേസമയം വിഐപി ആരൊക്കെയാണെന്നതിനെച്ചൊല്ലി തര്‍ക്കമുണ്ടായതിനെത്തുടര്‍ന്ന് ഇക്കാര്യത്തില്‍ തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡിന് വിഐപിയെ നിശ്ചിക്കാമെന്ന് സുപ്രീംകോടതി അഭിപ്രായപ്പെട്ടു. ഇക്കാര്യത്തില്‍ ആക്ഷേപങ്ങളുണ്ടെങ്കില്‍ ആറുമാസത്തിനുശേഷം മാത്രം കോടതിയെ സമീപിച്ചാല്‍ മതിയെന്നും കോടതി അറിയിച്ചു.
മണ്ഡലകാലത്ത് അല്ലാതെ നടത്തുന്ന ഉദയാസ്തമന പൂജയ്ക്കുള്ള ബുക്കിംഗ് 2010 വരെയുണ്ട്. 20,000 രൂപയാണ് ഒരു പൂജയുടെ ചെലവ്. ഇങ്ങനെ ഉദയാസ്തമന പൂജ ബുക്ക് ചെയ്തിട്ടുള്ള കുടുംബാംഗങ്ങളിലെ ആറ് പേര്‍ക്ക് വിഐപി ക്യൂവില്‍ പ്രവേശിക്കാം.












Click it and Unblock the Notifications