സിഡി റെയ്ഡ്: ഒമ്പതിന് കടകള്‍ അടച്ചിടും
കോഴിക്കോട്: സംസ്ഥാനത്തെ സിഡി കടകളില്‍ നടന്നുവരുന്ന വ്യാപക റെയ്ഡില്‍ പ്രതിഷേധിച്ച് ജനവരി ഒമ്പതാം തീയതി സംസ്ഥാനത്തെ മുഴുവന്‍ കടകളും അടച്ചിടാന്‍ വ്യാപാരി വ്യവസായി സമിതി തീരുമാനിച്ചു. അന്ന് എല്ലാ ജില്ലാ പൊലീസ് ആസ്ഥാനങ്ങളിക്ക് മാര്‍ച്ചും നടത്തും.
സിഡി കട ഉടമകളെ പീഡിപ്പിക്കുന്ന സര്‍ക്കാര്‍ നയം അവസാനിപ്പിക്കണമെന്ന് സമിതി പ്രസിഡന്റ് ടി.നസിറുദീന്‍ പറഞ്ഞു. അനാവശ്യമായുള്ള കട മുദ്രവയ്ക്കലും പരിശോധനയും ഒഴിവാക്കണം. വ്യാജനേത്, ഒറിജിനലേത് എന്നത് തിരിച്ചറിയാന്‍ കഴിയാത്ത സ്ഥിതിയാണ് വിപണിയിലുള്ളത്. അതുകൊണ്ട് സര്‍ക്കാര്‍ ഇടപെട്ട് പ്രശ്നം രമ്യമായി പരിഹരിക്കാന്‍ തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
നിര്‍മ്മാതാക്കളുടെ ഭാഗത്ത് നിന്നുണ്ടാകുന്ന വീഴ്ചകള്‍ക്കും നിയമ ലംഘനങ്ങള്‍ക്കും നിരപരാധികളായ വിപണനക്കാരെ കുറ്റവാളികളാക്കുന്ന നടപടി അംഗീകരിക്കാനാവില്ല. ഏതൊരു നിയമവും കര്‍ശനമാക്കുമ്പോള്‍ അതേക്കുറിച്ച് ബോധവല്‍ക്കരണം നടത്തുകയും നിയമം നടപ്പാക്കുന്നതിന് ബന്ധപ്പെട്ടവര്‍ക്ക് സാവകാശം നല്‍കുകയും ചെയ്യാറുണ്ട്.അതിനാല്‍ പകര്‍പ്പവകാശ ലംഘനമുള്ള കാസെറ്റുകള്‍ ഒഴിവാക്കുന്നതിന് മൂന്നു മാസമെങ്കിലും സാവകാശം നല്‍കണമെന്നും നസിറുദ്ദീന്‍ ആവശ്യപ്പെട്ടു.












Click it and Unblock the Notifications