ഭാര്യയുടെ വെട്ടേറ്റ് ഭര്‍ത്താവ് മരിച്ചു
ഇടുക്കി: തൊടുപുഴയ്ക്കടുത്ത് കാഞ്ഞാറില്‍ ഭാര്യ ഭര്‍ത്താവിനെ വെട്ടിക്കൊന്നു. വ്യാഴാഴ്ച രാത്രി എട്ടരയോടെയാണ് മൂലമറ്റത്തിനടത്ത് ഗുരുതി കുളം ചീങ്കല്ലേല്‍ രാഘവന്‍(65) ഭാര്യ മാധവിയുടെ വെട്ടേറ്റ് മരിച്ചത്.
കുടുംബകലഹമാണ് കൊലപാതകത്തിന് പിന്നിലെന്ന് കരുതുന്നു. രാഘവന്‍ ദിവസവും മദ്യപിച്ചുവന്നു ഭാര്യയെ ഉപദ്രവിക്കാറുണ്ടായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
മാധവി(55)യ്ക്കും വെട്ടേറ്റിട്ടുണ്ട്. കോലഞ്ചേരി മെഡിക്കല്‍ മിഷന്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഇവര്‍ അപകടനില തരണം ചെയ്തിട്ടുണ്ട്. രാഘവന്റെ മൃതദേഹം തൊടുപുഴ താലൂക്കാശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.












Click it and Unblock the Notifications