നോയിഡ കൊല: പ്രതി നരഭോജിയെന്ന് സൂചന
ദില്ലി: നോയിഡ കൂട്ടക്കൊലക്കേസിലെ പ്രതി സുരേന്ദ്ര കോലി നരഭോജിയെന്ന് സൂചന. ബിസിനസുകാരനായ മെഹീന്ദര്‍ സിംഗ് പാന്തറുടെ വേലക്കാരനായ ഇയാള്‍ കൊന്ന കുട്ടികളുടെ ശരീരഭാഗങ്ങള്‍ ഭക്ഷിച്ചതായി പൊലീസിനോട് വെളിപ്പൈടുത്തി.
മൃതദേഹങ്ങളുടെ ചില ശരീരഭാഗങ്ങള്‍ കാണാതായതിന് പിന്നില്‍ അവയവ മാഫിയയുമായുള്ള ബന്ധമുണ്ടെന്ന നിഗമനത്തിലായിരുന്നു പൊലീസ്. സുരേന്ദ്രയുടെ വെളിപ്പെടുത്തല്‍ കേസിന് പുതിയൊരു വഴിത്തിരിവ് നല്‍കിയിരിക്കുകയാണ്.
സുരേന്ദ്ര പ്രധാനമായും ഭക്ഷിച്ചിരുന്ന് കരളായിരുന്നത്രെ. അതേ സമയം അവയവ മാഫിയയുമായുള്ള ബന്ധം വെളിച്ചത്താവാതിരിക്കാന്‍ പ്രതി ഇങ്ങനെ പറയുന്നതാവാനുള്ള സാധ്യതയും പൊലീസ് തള്ളിക്കളയുന്നില്ല.
നോയിഡ പൊലീസ് രേഖപ്പെടുത്തിയ സുരേന്ദ്രയുടെ മൊഴിയില്‍ മൊഹീന്ദര്‍ സിംഗ് പാന്തര്‍ കുറ്റകൃത്യങ്ങളില്‍ പങ്കാളിയാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. അതേ സമയം ചോദ്യം ചെയ്തപ്പോള്‍ മൊഹീന്ദര്‍ നിരപരാധിയാണെന്നാണ് സുരേന്ദ്ര പറഞ്ഞതെന്നാണ് ചില പൊലീസ് ഉദ്യോഗസ്ഥര്‍ പറയുന്നത്.












Click it and Unblock the Notifications