മദ്യപനായ യാത്രക്കാരന്‍ വിമാനത്താവളത്തില്‍ പരിഭ്രാന്തി പരത്തി
ദില്ലി: വിയന്നയില്‍ നിന്നും ദില്ലിയിലേക്കുള്ള ആസ്ത്രേല്യന്‍ എയര്‍ലൈന്‍സിന്റെ വിമാനത്തില്‍ മദ്യപിച്ച് ലക്കുകെട്ട യാത്രക്കാരന്‍ ബോംബ് ഭീഷണി ഉയര്‍ത്തിയത് പരിഭ്രാന്തിയുണര്‍ത്തി.
വെള്ളിയാഴ്ച രാത്രി പത്തരയോടെ മുന്നൂറോളം യാത്രക്കാരുമായി വിമാനം ദില്ലി വിമാനത്താവളത്തില്‍ ലാന്റ് ചെയ്യാനിരിക്കെയാണ് യാത്രക്കാരന്‍ ബഹളമുണ്ടാക്കിയത്. മിരാസി മുസ്ലിം ബിലാല്‍ എന്ന യാത്രക്കാരന്‍ തന്റെ കൈയില്‍ ബോംബുകളുണ്ടെന്നും വിമാനം തകര്‍ക്കുമെന്നും ഭീഷണിയുയര്‍ത്തിയതോടെ വിമാനത്തിന്റെ പൈലറ്റ് വിമാനത്താവളത്തിലേക്ക് സില്‍ അയച്ചു.
വിമാനയാത്രയ്ക്കിടെ അമിതമായി മദ്യപിച്ച ബിലാല്‍ കൂടുതല്‍ മദ്യം ആവശ്യപ്പെട്ടപ്പോള്‍ വിമാനം ലാന്റ് ചെയ്യാന്‍ പോകുന്നതിനാല്‍ തരാനാവില്ലെന്ന് വിമാനയാത്രക്കാര്‍ അറിയിച്ചു. അതോടെയാണ് ബിലാല്‍ ബഹളമുണ്ടാക്കിയത്.
10.56ന് വിമാനം ലാന്റ് ചെയ്തപ്പോള്‍ വിമാനത്താവളത്തില്‍ എല്ലാ സുരക്ഷാ ക്രമീകരണങ്ങളും ഒരുക്കിയിരുന്നു. ബോംബ് സ്ക്വാഡ് വിമാനത്തിനുള്ളില്‍ തിരച്ചില്‍ നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. വിമാനത്താവള സുരക്ഷാ ജീവനക്കാര്‍ ബിലാലിനെ പൊലീസിന് കൈമാറി.












Click it and Unblock the Notifications