കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്വാശ്രയ നിയമം: അപ്പീല്‍ നല്‍കുമെന്ന് വി.എസ്

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: എല്‍ഡിഎഫ് സര്‍ക്കാര്‍ പാസാക്കിയ സ്വാശ്രയ വിദ്യാഭ്യാസ നിയമത്തിലെ സുപ്രധാന വ്യവസ്ഥകള്‍ റദ്ദാക്കിയ ഹൈക്കോടതി നടപടിയ്ക്കെതിരെ സുപ്രിം കോടതിയില്‍ അപ്പീല്‍ നല്‍കുമെന്ന് മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍ പറഞ്ഞു.

ഉന്നത വിദ്യാഭ്യസ മേഖലയില്‍ പാവപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കുകൂടി അവസരങ്ങളുണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് അധികാരത്തില്‍ വന്നയുടന്‍തന്നെ ഇടതു സര്‍ക്കാര്‍ എത്രയും വേഗത്തില്‍ സ്വാശ്രയ നിയമത്തിന് രൂപം നല്‍കിയതെന്നും അദ്ദേഹം വ്യക്തമാക്കി.

ഉന്നത വിദ്യാഭ്യാസത്തിനായി നല്‍കേണ്ടിവരുന്ന അമിതമായ ഫീസും കാപ്പിറ്റേഷന്‍ ചാര്‍ജുകളും മൂലം പാവപ്പെട്ട കുട്ടികള്‍ക്ക് പഠിക്കാനവസരം കിട്ടാത്ത അവസ്ഥയുണ്ടായിരുന്നു. അതിനെ മറികടക്കും വിധമാണ് നിയമം പാസാക്കിയത്.

നിയമത്തിനെതിരെ സ്വാശ്രയമാനേജ്മെന്റുകള്‍ കോടതിയെ സമീപിച്ചപ്പോഴും അഭിപ്രായവ്യത്യാസങ്ങള്‍ ചര്‍ച്ചചെയ്ത് പരിഹരിക്കാനുള്ള അന്തരീക്ഷം സര്‍ക്കാര്‍ ഒരുക്കിയിരുന്നു-അദ്ദേഹം ചൂണ്ടിക്കാട്ടി.

നിയമത്തിലെ വ്യവസ്ഥകള്‍ റദ്ദാക്കിയ കോടതി നടപടിയോടുള്ള യുഡിഎഫിന്റെ പ്രതികരണത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ അവര്‍ പറയുന്ന കാര്യങ്ങളില്‍ കഴമ്പില്ലെന്നും യുഡിഎഫിന്റെ പിന്തുണയോടെയാണ് സ്വാശ്രയ ബില്‍ നിയമസഭയില്‍ പാസാക്കിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.

കൊല്‍ക്കത്തിയില്‍ നടന്ന സിപിഎം പൊളിറ്റ് ബ്യൂറോ യോഗത്തിലും കേന്ദ്രകമ്മറ്റിയോഗത്തിലും പങ്കെടുത്ത് തിരിച്ചെത്തിയശേഷം വാര്‍ത്താലേഖകരോട് സംസാരിയ്ക്കുകയായിരുന്നു മുഖ്യമന്ത്രി.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X