Get Updates
Get notified of breaking news, exclusive insights, and must-see stories!

പുതിയ സ്വാശ്രയ നിയമം കൊണ്ടുവരണം: സിപിഐ

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വാശ്രയ വിദ്യാഭ്യാസമേഖലയെ നിയന്ത്രിക്കുന്നതിനായി സര്‍ക്കാര്‍ പുതിയ സ്വാശ്രയ നിയമം കൊണ്ടുവരണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി വെളിയം ഭാര്‍ഗവന്‍ ആവശ്യപ്പെട്ടു.

ന്യൂനപക്ഷാവകാശങ്ങള്‍ സംരക്ഷിച്ചുകൊണ്ട് ഫീസിലും പ്രവേശനത്തിലും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ കഴിയുന്ന വിധത്തിലായിരിക്കണം നിയമം കൊണ്ടുവരേണ്ടത്. സ്വാശ്രയ കോളജ് നിയത്തിലെ സുപ്രധാന വ്യവസ്ഥകള്‍ റദ്ദാക്കിയ ഹൈക്കോടതി വിധിയ്ക്കെതിരെ സുപ്രിം കോടതിയില്‍ അപ്പീല്‍ നല്‍കാനുള്ള സര്‍ക്കാറിന്റെ ശ്രമങ്ങളെ പുതിയ നിയമനിര്‍മ്മാണം ബാധിയ്ക്കുകയില്ല. പെട്ടെന്നുതന്നെ പുതിയ നിയമനിര്‍മ്മാണം നടത്തിയില്ലെങ്കില്‍ ഈ വര്‍ഷത്തെ പ്രവേശനത്തില്‍ സ്വാശ്രയ മാനേജ്മെന്റുകള്‍ തന്നിഷ്ടം കാണിയ്ക്കും, അതിനിടവരുത്തരുത്- അദ്ദേഹം പറഞ്ഞു.

പുതിയ നിയമനിര്‍മ്മാണം നടത്തുന്നതിനായി പ്രത്യേക നിയമസഭാ സമ്മേളനം വിളിയ്ക്കണം. പ്രവേശനത്തിലും ഫീസിലും മാനേജ്മെന്റുകള്‍ക്ക് പൂര്‍ണ സ്വാതന്ത്യ്രം നല്‍കിയാല്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഉന്നതവിദ്യാഭ്യാസ രംഗത്തെ അവസരങ്ങള്‍ നഷ്ടമാകും.

സ്വകാര്യമേഖലയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനോട് എല്‍ഡിഎഫിന് വിയോജിപ്പില്ല. എന്നാല്‍ ലാഭം മാത്രം ലക്ഷ്യം വെച്ചുകൊണ്ട് പ്രവര്‍ത്തിക്കരുത്. സാമുദായിക സംഘടനകള്‍ തുടങ്ങാന്‍ സമൂഹത്തില്‍നിന്നാണ് പണം സ്വരൂപിക്കുന്നത്. അതിനാല്‍ അവര്‍ക്ക് സമൂഹത്തോട് ബാധ്യതയുണ്ട്- വെളിയം അഭിപ്രായപ്പെട്ടു. തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിയ്ക്കുകയായിരുന്നു അദ്ദേഹം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+