കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോട്ടയം മെഡിക്കല്‍ കോളജില്‍ സമരം തുടരുന്നു

  • By Staff
Google Oneindia Malayalam News

കോട്ടയം: കോട്ടയം മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാര്‍ തുടര്‍ച്ചയായ നാലാം ദിവസവും സമരം തുടരുന്നു. ആരോഗ്യമന്ത്രിയുമായി ഡോക്ടര്‍മാരുടെ സംഘടനാ പ്രതിനിധികള്‍ ശനിയാഴ്ച വൈകിട്ട് ചര്‍ച്ച നടത്തും.

പണിമുടക്ക് മൂലം കോട്ടയം മെഡിക്കല്‍ കോളജിലെ ഔട്ട്പേഷ്യന്റ് വിഭാഗത്തില്‍ ചികിത്സ നാലാം ദിവസവും മുടങ്ങി. വളരെ അത്യാവശ്യമില്ലാത്ത ശസ്ത്രക്രിയകളൊന്നും ഡോക്ടര്‍മാര്‍ നടത്തുന്നില്ല. എംബിബിഎസ്, പിജി വിദ്യാര്‍ത്ഥികളും പഠിപ്പ് മുടക്കി സമരത്തില്‍ പങ്കെടുക്കുന്നുണ്ട്.

അതേസമയം അത്യാഹിത വിഭാഗത്തിലെത്തുന്ന പരമാവധി രോഗികളെയും പരിശോധിച്ച് ഒ.പി പ്രവര്‍ത്തിക്കാത്തതിന്റെ ബുദ്ധിമുട്ട് ഒഴിവാക്കുന്നുണ്ടെന്ന് ഡോക്ടര്‍മാര്‍ അവകാശപ്പെടുന്നു.

മതിയായ ചികിത്സ ലഭിക്കാതെ രോഗി മരിക്കാനിടയായ സംഭവത്തില്‍ ഡോക്ടറെ അറസ്റ് ചെയ്ത പൊലീസ് അധികാരികള്‍ക്കെതിരെ നടപടി വേണമെന്ന ആവശ്യവുമായാണ് ഐഎംഎഎ, കെഎംസിടി എന്നീ സംഘടനകളുടെ ആഭിമുഖ്യത്തില്‍ ഡോക്ടര്‍മാര്‍ സമരം നടത്തുന്നത്. ഡോ. അശോകനെ അറസ്റ് ചെയ്യുമ്പോള്‍ നടപടിക്രമങ്ങള്‍ പാലിച്ചില്ലെന്ന സംഘടനാ പ്രതിനിധികള്‍ ആരോപിച്ചിട്ടുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X