കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജഗോപാലും പിള്ളയും ശനിയാഴ്ചയും വിട്ടുനിന്നു

  • By Staff
Google Oneindia Malayalam News

പാലക്കാട്: ബി.ജെ.പി സംസ്ഥാന കമ്മിറ്റി യോഗത്തില്‍ നിന്ന് പി.എസ്.ശ്രീധരന്‍പിള്ള, കെ.രാമന്‍പിള്ള, ഒ.രാജഗോപാല്‍ എന്നീ പ്രമുഖ നേതാക്കള്‍ ശനിയാഴ്ചയും വിട്ടുനിന്നു.

വെള്ളിയാഴ്ച നടന്ന നേതൃയോഗത്തിലും ഇവര്‍ പങ്കെടുത്തിരുന്നില്ല. പി.കെ. കൃഷ്ണദാസ് സംസ്ഥാന പ്രസിഡന്റായതിന് ശേഷം നടക്കുന്ന ആദ്യത്തെ സംസ്ഥാന കമ്മിറ്റി യോഗമാണ് പാലക്കാട് നടക്കുന്നത്. ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി അനന്ത്കുമാര്‍ യോഗം ഉദ്ഘാടനം ചെയ്തു. യോഗം ഞായറാഴ്ചയും തുടരും.

ബി.കെ. ശേഖര്‍, പി.എന്‍. ഉണ്ണി, ഏറ്റുമാനൂര്‍ രാധാകൃഷ്ണന്‍, വി.ഡി. പുരുഷോത്തമന്‍ മാസ്റര്‍ തുടങ്ങിയവരും യോഗത്തില്‍ നിന്നും വിട്ടു നില്‍ക്കുകയാണ്. ശ്രീധരന്‍പിള്ളയുടെ പക്ഷത്തുള്ള ജില്ലാ പ്രസിഡന്റുമാരും സംസ്ഥാന ഭാരവാഹികളും സംസ്ഥാന കമ്മിറ്റിയിലേക്ക് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടവരും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.

ഭൂരിഭാഗം അണികളും തങ്ങളോടൊപ്പമാണെന്ന സന്ദേശം ഔദ്യോഗികനേതൃത്വത്തിനും ദേശീയനേതൃത്വത്തിനും നല്‍കാനാണ് വിമതരുടെ ഈ നീക്കം. ബിജെപിയിലെ പ്രശ്നങ്ങള്‍ ഒരു പൊട്ടിത്തെറിയിലേക്ക് നീങ്ങുകയാണെന്നാണ് പ്രമുഖ നേതാക്കളുടെ സംസ്ഥാന കമ്മിറ്റി യോഗ ബഹിഷ്കരണം നല്‍കുന്ന സൂചന.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X