സ്വാശ്രയം: ചര്‍ച്ചയ്ക്ക് ഇനിയും സാധ്യതയുണ്ടെന്ന് വിശ്വം
കോഴിക്കോട്: സ്വാശ്രയ വിദ്യാഭ്യാസ നിയമവുമായി ബന്ധപ്പെട്ട് മാനേജ്മെന്റുകളുമായി ഇനിയും ചര്‍ച്ചകള്‍ക്ക് സാധ്യതയുണ്ടെന്ന് വനംമന്ത്രി ബിനോയ് വിശ്വം.
ചര്‍ച്ചയ്ക്ക് തയ്യാറായി മാനേജ്മെന്റുകള്‍ മുന്നോട്ട് വന്നാല്‍ മധ്യസ്ഥം വഹിക്കാനും സര്‍ക്കാറിന്റെ മുന്നില്‍ ഈ വിഷയം അവതരിപ്പിക്കാനും താന്‍ തയ്യാറാണെന്നും മന്ത്രി പറഞ്ഞു.
സ്വാശ്രയ വിദ്യാഭ്യാസ രംഗത്ത് ഇപ്പോഴുള്ള ആശങ്കകള്‍ അകറ്റുകയും സാമൂഹിക നീതി നിലനിര്‍ത്തുകയും വേണം. ന്യൂനപക്ഷത്തിലും ഭൂരിപക്ഷത്തിലും പെട്ട വദ്യാര്‍ത്ഥികള്‍ക്ക് ഉന്നത വിദ്യാഭ്യാസത്തിനുള്ള അവസരമുണ്ടാകണം. അത് സാധ്യമാകാന്‍ ഇനിയും ചര്‍ച്ചകള്‍ ആവശ്യമാണ്. അതിന് സര്‍ക്കാര്‍ തയ്യാറാണ്- അദ്ദേഹം വ്യക്തമാക്കി.












Click it and Unblock the Notifications