സര്‍ക്കാര്‍ ജീവനക്കാര്‍ ഖാദി വസ്ത്രം ധരിച്ചെത്തി
സര്‍ക്കാര്‍ ജീവനക്കാര്‍ ഖാദി വസ്ത്രം ധരിച്ചെത്തി
ബുധന്‍, ശനി, ജനുവരി 6, 2007
തിരുവനന്തപുരം: സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ആഴ്ചയിലൊരിക്കല്‍ കൈത്തറി വസ്ത്രങ്ങള്‍ ധരിയ്ക്കുകയെന്ന സംസ്ഥാന സര്‍ക്കാറിന്റെ നിര്‍ദ്ദേശം ശനിയാഴ്ച മുതല്‍ നടപ്പിലായി.
നിര്‍ദ്ദേശപ്രകാരം ഒട്ടേറെ ഉദ്യോഗസ്ഥര്‍ ഖാദി, കൈത്തറി വസ്ത്രങ്ങല്‍ ധരിച്ചാണ് ശനിയാഴ്ച ജോലിയ്ക്കെത്തിയത്. കൈത്തറി-ഖാദി മേഖലയിലെ പ്രതിസന്ധി പരിഹരിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് വ്യവസായ വകുപ്പ് ശനിയാഴ്ചകളില്‍ കൈത്തറി വസ്ത്രങ്ങള്‍ ധരിക്കുകയെന്ന നിര്‍ദ്ദേശം മുന്നോട്ടുവെച്ചത്.
ആഴ്ചയിലൊരിക്കല്‍ എന്നത് ശനിയാഴ്ചയാക്കാന്‍ പിന്നീട് തീരുമാനിക്കുകയായിരുന്നു. ബോധപൂര്‍വ്വം ഒരു വസ്ത്രധാരണ രീതിയുണ്ടാക്കാനുള്ള ശ്രമമല്ല ഇതെന്നും തകര്‍ച്ചനേരിടുന്ന ഒരു പരമ്പരാഗത മേഖലയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമാണെന്നും അതിനോട് സഹകരിക്കണമെന്നും വ്യാവസായ വകുപ്പ് നേരത്തേതന്നെ അറിയിച്ചിരുന്നു.
സംസ്ഥാനത്തിന് മൊത്തം മാതൃകയാകുന്ന രീതിയില്‍ ഉദ്യോഗസ്ഥരോട് തന്നെ ഈ നിര്‍ദ്ദേശം ആദ്യം നടപ്പാക്കാനും സര്‍ക്കാര്‍ ആവശ്യപ്പെടുകയായിരുന്നു.
കൈത്തറി മേഖലയില്‍ മാത്രം സംസ്ഥാനത്ത് 1.5 ലക്ഷം പേരാണ് ജോലിചെയ്യുന്നത്. ഈ രംഗത്ത് ഇപ്പോള്‍ പ്രതിവര്‍ഷം 50 കോടിയുടെ വില്‍പ്പനയാണ് നടക്കുന്നത്. സംസ്ഥാനത്തെ അഞ്ച് ലക്ഷത്തിലേറെവരുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ സ്ഥിരമായി ആഴ്ചയിലൊരിക്കല്‍ കൈത്തറി വസ്ത്രങ്ങള്‍ ഉപയോഗിക്കുമ്പോള്‍ ഈ രംഗത്തെ വില്‍പ്പന 200കോടിയായി ഉയരുമെന്നാണ് കണക്കാക്കപ്പെടുന്നത്.
ഇപ്പോള്‍ ഓണം പോലെയുള്ള വിശേഷാവസരങ്ങളില്‍ വിലക്കിഴിവും മറ്റും നല്‍കി സര്‍ക്കാര്‍ ഊ മേഖലയിലെ വില്‍പ്പന വര്‍ദ്ധിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ട്. ഇതു കൂടാതെ അടുത്ത അധ്യയന വര്‍ഷം മുതല്‍ വിദ്യാര്‍ത്ഥികളുടെ യൂണിഫോമിനായി കൈത്തറി തുണിത്തരങ്ങള്‍ ഉപയോഗിക്കാന്‍ നിര്‍ദ്ദേശം നല്‍കാന്‍ വിദ്യാഭ്യാസ വകുപ്പും തീരുമാനിച്ചിട്ടുണ്ട്.












Click it and Unblock the Notifications